Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ ടീം ക്യാപ്റ്റനാകാന്‍ ദുൽക്കര്‍; കഠിന പരിശീലനം; വിഡിയോ

dulquer-cricket

ദുല്‍ക്കർ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍.  സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയാണ് ദുൽക്കർ എത്തുന്നത്. സിനിമയ്ക്കായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽക്കറിന്റെ വിഡിയോ പുറത്തു വന്നു. 

കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലാണ് ദുല്‍ഖര്‍ പരിശീലനം നല്‍കുന്നത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽക്കറിന് പരിശീലനം നല്‍കുന്നത്. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ക്കർ നടത്തുന്നത്. 

ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ വേണ്ടി കഴിഞ്ഞ നാല് ദിവസമായി ദുല്‍ക്കർ കഠിനാധ്വാനത്തിലാണെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.

2008 ല്‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍ . സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം.