Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലൻസിയറിനെ ഓർത്ത് ലജ്ജിക്കുന്നു: ആഷിക്ക് അബു

aashiq-abu-alencier

അലൻസിയറിനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകൻ ആഷിക്ക് അബു. അയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടി വന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിക്ക് അബു സമൂഹമാധ്യമത്തിൽ കുറിച്ചു.

ആഷിക്ക് അബുവിന്റെ വാക്കുകൾ– 

നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. 

സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങൾ !

ആഷിക്ക് അബു നിർമിച്ച മഹേഷിന്റെ പ്രതികാരത്തിലും സംവിധാനം നിർവഹിച്ച മായാനദിയിലും അലൻസിയര്‍ അഭിനയിച്ചിരുന്നു.

related stories