Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ദിഖും ജഗദീഷും തമ്മിൽ ഭിന്നതയില്ല: മോഹൻലാൽ

amma-meeting

നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യ ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘സ്ത്രീകളുടെ പ്രശ്നം പരിശോധിക്കാൻ അമ്മ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രാജിവച്ചവർക്ക് തിരിച്ചുവരണമെങ്കിൽ വീണ്ടും അപേക്ഷ നൽകണം. സിദ്ദിഖും ജഗദീഷും പറഞ്ഞത് അമ്മയുടെ നിലപാട് തന്നെ. രണ്ടുപേരും രണ്ടുവിധത്തിൽ പറഞ്ഞെന്നെയൊള്ളൂ.’–മോഹൻലാൽ പറഞ്ഞു.

തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ വിഷമമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ‘ഞാൻ എന്തിനാണു അടികൊള്ളുന്നത്. എനിക്കു നേരെയാണു ഇതെല്ലാം വരുന്നത്. എനിക്ക് വ്യക്തിപരമായ അറിയില്ലാത്തവർ പോലും എനിക്കെതിരെ വിമർശനങ്ങൾ ഉയർത്തു. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാൻ ഈ സംഘടനയിൽ വന്നത് അവിചാരിതമായാണ്. ഇതിന്റെ തലപ്പരത്ത് ഇരിക്കാൻ ഞാൻ യോഗ്യനല്ലെന്ന് പറഞ്ഞിട്ടുമുണ്ട്.’–മോഹൻലാൽ പറഞ്ഞു.

‘അലൻസിയറിനെതിരെ ഉണ്ടായ മീ ടു വിഷയത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം തേടും. മീടു സംഭവങ്ങള്‍ അടുത്തുണ്ടായതാണ്. മുകേഷിന്റെ വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ല. ദിവ്യയുടെ പരാതിയും കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട പരാതികൾക്കായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കെപിഎസി ലളിത, പൊന്നമ്മാ ബാബു കുക്കു പരമേശ്വരൻ എന്നിവരാണു കമ്മിറ്റിയിൽ ഉള്ളത്. ’

‘ലളിതചേച്ചി പത്രസമ്മേളനത്തിൽ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് എനിക്ക് തോന്നുന്നില്ല. ചേച്ചി മനസ്സിൽ തോന്നിയ കാര്യം പറഞ്ഞതേയുള്ളൂ. വളരെ നാടൻഭാഷയിൽ പറഞ്ഞതാണ്. അമ്മയിൽ നിന്നുളള വാട്സ്ആപ്പ് സന്ദേശങ്ങൾ ചോര്‍ന്നത് ഗൗരവകരമായി എടുക്കുന്നു.’–മോഹൻലാൽ പറഞ്ഞു.