Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലെ സഹോദരിമാരോട് അപേക്ഷയുമായി ശിവാനി

shivani-bhai

സിനിമയിൽ ഉയരുന്ന മീ ടു ക്യാംപെയ്നെ വിമർശിച്ച് നടി ശിവാനി. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ നടീനടന്മാരുടെ സംഘടനയില്‍ പരാതിപ്പെട്ട് പരിഹാരം കണ്ടെത്താനും ഇത്തരം കഥകള്‍ വിളിച്ചുപറഞ്ഞു നടക്കാതിരിക്കാനും ശിവാനി ആവശ്യപ്പെടുന്നു. 

ശിവാനിയുടെ കുറിപ്പ്–

Me too#...സംഗതി കൊള്ളാം... ഭാവിയിൽ സ്ത്രീകളെ ചൂഷണം ചെയ്യാൻ മുതിരുന്ന ആളുകളുടെ എണ്ണം കുറയും...

നല്ലതും ചീത്തയും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്... ചില പുരുഷന്മാർ അവരുടെ സ്വഭാവ വൈകല്യം കൊണ്ട് സ്ത്രീകളോട് മോശമായി പെരുമാറും,ചിലർ സ്ത്രീകളിൽ നിന്ന് ഉണ്ടാകുന്ന പ്രകോപനപരമായ പെരുമാറ്റത്തിൽ വശപ്പെട്ടു മോശമായി പെരുമാറിയേക്കാം....

സിനിമയിലെ സഹോദരിമാരോട് ഒരു അപേക്ഷ :കഴിയുമെങ്കിൽ ഇത്തരം കഥകൾ വിളിച്ചു പറഞ്ഞു നടക്കാതിരിക്കുക... പൊതുവെ സിനിമാക്കാരെ കുറിച്ച് അത്ര നല്ല അഭിപ്രായ ഒന്നുമില്ല പുറംലോകർക്ക് ... ചുറ്റും ഇപ്പോൾ കൂടി നിന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ ഒക്കെ പോകും... ഒറ്റയ്ക്കാവും... അപ്പോൾ മാത്രമേ നിങ്ങൾ അഭിനയിച്ചു ഉണ്ടാക്കിയ സൽപ്പേരു സാധാരണ ജനങ്ങൾക്കിടയിൽ നശിച്ചു പോയ കഥ അറിയൂ.... 

നടീ നടന്മാർക്ക് ഒരു സംഘടനയുണ്ട്, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവിടെ പരാതിപ്പെടൂ... പരിഹരിക്കൂ.... സ്വന്തം വീട്ടിലെ കാര്യം തെരുവിൽ ആരും ചർച്ച ചെയ്യിക്കപ്പെടാൻ ആഗ്രഹിക്കില്ല... 

ലക്ഷകണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന വ്യവസായം ആണ് സിനിമ.. അന്തസ്സായി എന്റെ അച്ഛൻ സിനിമ കുടുംബത്തിലെ അംഗം ആണെന്ന് ഇപ്പോൾ വിളിച്ചു പറയുന്ന കുഞ്ഞു,നിങ്ങളുടെ ഇത്തരം പ്രവർത്തി കൊണ്ട് നാളെ അതിനു മടിക്കും... പൊതുജനം കണ്ണിൽ കാണാത്ത ഒരു വിഷയത്തെ രണ്ട് തരത്തിൽ ആണ് സമീപിക്കുന്നത്, ഒരു കൂട്ടർ ഇരയ്ക്ക് ഒപ്പവും ഒരു കൂട്ടർ പീഡിപ്പിച്ച ആൾക്കൊപ്പവും.... അതായത് രണ്ടു പേരെയും സമൂഹം മോശമായി തന്നെ കാണും എന്ന് സാരം... 10 കൊല്ലം മുൻപുള്ള ഒരാളുടെ മാനസികാവസ്ഥ ആകില്ല ഇപ്പോൾ അയാൾക്ക്‌... പേര കുട്ടികൾ വരെ ആയിട്ടുണ്ടാകും.. ഒരേ സമയം നശിക്കുന്നത് എത്ര പേരുടെ അഭിമാനം ആണ്...

നിനക്ക് അഭിനയം മോഹം ഉണ്ടോ? നീ അവസരം ചോദിക്ക്... പകരം ചോദിക്കുന്നത് നിന്റെ മാനത്തെ ആണെങ്കിൽ പരാതിപെടണം... അന്ന് തന്നെ... അല്ലാതെ 10 കൊല്ലം കഴിഞ്ഞിട്ടല്ല....

ജനങ്ങൾ അത്ഭുതത്തോടെയും ആരാധനയുടെയും ബഹുമാനത്തോടെയും പുറത്ത് നിന്ന് നോക്കി കാണുന്ന മഹത്തായ സിനിമ ലോകത്തെ ദയവായി മറ്റുള്ളവർക്ക് കല്ലെറിയാൻ പറ്റുന്ന വിധം തെരുവിൽ വലിച്ചിടരുത്...

related stories