ഭാര്യയ്ക്കൊപ്പം ചേർന്ന് എന്നെ പേടിപ്പിക്കാൻ നോക്കുന്നു: അമല പോൾ

amala-paul-susi-ganeshan
SHARE

തമിഴ് സംവിധായകൻ സുസി ഗണേശനെതിരെ വീണ്ടും അമല പോൾ. സുസി ഗണേശനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം നടി വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യ മഞ്ജരിയും തന്നെ ഫോണിൽ വിളിച്ചെന്നും അവരുടെ പ്രതികരണത്തില്‍ ഞെട്ടിപ്പോയെന്നും അമല പോൾ പറയുന്നു.

‘എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോൾ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണിൽ വിളിക്കുകയുണ്ടായി. അയാളുടെ ഭാര്യയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാൾ ഇത് പറയുമ്പോൾ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവർ രണ്ടുപേരും കൂടി ചേർന്ന് എന്നെ നാണംകെടുത്താൻ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം.’–അമല പോൾ പറഞ്ഞു.

amala-paul-susi-ganeshan-1

സുസി ഗണേശനതിരെയുള്ളലീന മണിമേഖയുടെ മീ ടു ആരോപണം ശരിവച്ച് അമല പോൾ രംഗത്തുവന്നിരുന്നു. ലീനയ്ക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകൾക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സുസിയിൽ നിന്നും ലൈംഗികമായ ആക്രമണം നേരിടേണ്ടി വന്നുവെന്നും അമല കുറിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA