ഒടുവിൽ അനുഷ്ക എത്തി; പ്രഭാസ് ആരാധകർക്ക് സന്തോഷം

Prabhas-and-Anushka-Shetty
SHARE

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് പ്രഭാസും അനുഷ്കയും. ബാഹുബലി സൂപ്പർഹിറ്റായതോടെ ഇവർ തമ്മിലുള്ള പ്രണയവാർത്തകളുടെ ഗോസിപ്പും വർധിച്ചു. പ്രണയവാർത്ത നിഷേധിച്ച് ഇരുവരും പലതവണ രംഗത്തുവന്നിട്ടുമുണ്ട്.

പ്രഭാസിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 23ന് എല്ലാവരും ഉറ്റുനോക്കിയിരുന്നത് അനുഷ്കയുടെ പിറന്നാൾ ആശംസകളായിരുന്നു. ഇതേദിവസം ഇരുവരും വിവാഹക്കാര്യം തുറന്നുപറയുമെന്ന് വിശ്വസിച്ചവരും ഉണ്ടായിരുന്നു. 

ആരാധകരും സിനിമാതാരങ്ങളും പ്രഭാസിന് പിറന്നാൾ ആശംസകൾ നേർന്നെങ്കിലും അനുഷ്ക മാത്രം പിറന്നാൾ ആശംസകൻ നേരാതിരുന്നത് ആരാധകരെ വിഷമത്തിലാക്കി. പിന്നീട് ഏറെ വൈകിയാണ് അനുഷ്കയുടെ ആശംസകൾ എത്തുന്നത്.

anushka-prabhas

Wish you a very very very happu birthday…May the year bring you all the success, happiness and health…So looking forward for Saaho, I’m sure it’s gonna be an experience.  The making video  UV Creations, Sujeeth, Madhie and the whole crew and cast.–അനുഷ്ക കുറിച്ചു.

രണ്ടുപേരുടെയും ആരാധകർക്ക് വിവാഹക്കാര്യം മാത്രമാണ് ചർച്ച ചെയ്യാനുള്ളൂ.  നിങ്ങൾ എത്രയും പെട്ടന്ന് വിവാഹിതരാകൂ എന്നാണ് അനുഷ്കയുടെ കുറിപ്പിന് താഴെ വരുന്ന കമന്റുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA