Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ക്ലിക്ക്; താരമായി നായ

mohanlal-portugal

മോഹൻലാലിന്റെ പേജിൽ വ്യത്യസ്തമായൊരു ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ. പതിവിൽ നിന്നു വ്യത്യസ്തമായി താരം തന്നെ എടുത്ത പേജിൽ പങ്കു വച്ചത്. ഇതു കണ്ട് രസകരമായ സംശയങ്ങളുമായി ആരാധകരുമെത്തി. 

പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയനുമായി കൂട്ടിയിണക്കിയായിരുന്നു ആരാധകരുടെ സംശയങ്ങൾ. 'കമ്പിളി പുതപ്പും നായയും.... ഇനി ഒടിയന്റെ എന്തെങ്കിലും സൂചന ക്ലിക് ആണോ ദൈവമേ', എന്നാണ് ഒരാളുടെ ആത്മഗതം. 'ആ പട്ടിയുടെ കണ്ണുകൾ ആരൊക്കെ ശ്രദ്ധിച്ചു? ഒടിയന് മുൻപുള്ള ഒരഡാറ് സൂചന... ഇത് 200 കോടിയിലൊന്നും നിക്കില്ല മക്കളെ.. ഓ.. ഒടി.. ഒടി.. ഒടിയൻ ലവ് യു ലാലേട്ടാ," മറ്റൊരു ആരാധകൻ കുറിയ്ക്കുന്നു. 

പോർച്ചുഗലിൽ നിന്നുള്ള ചിത്രമാണ് മോഹൻലാൽ പങ്കു വച്ചത്. പോർച്ചുഗലിലെ മലയാളികളെ ബന്ധപ്പെടുത്തി രസകരമായ നിരീക്ഷണമാണ് ഒരു ആരാധകൻ നടത്തിയത്. അതിങ്ങനെ: ഏതോ മലയാളി കുടുംബത്തിലെ നായ ആണെന്ന് തോന്നുന്നു. തന്റെ കുടുംബത്തിലെ ആരാധനാപുരുഷനെ നേരിൽ കണ്ടപ്പോൾ കമ്പിക്ക് ഇടയിലൂടെ തലയിട്ട് കുടുങ്ങിപ്പോയി!

ഈ ക്ലിക്ക് ട്രോളാണെന്നും അതല്ല വേറെ പലർക്കുമുള്ള ക്ലിക്കാണെന്നും കണ്ടെത്തിയ ആരാധകരുണ്ട്. എന്തായാലും മോഹൻലാലിന്റെ ക്ലിക്ക് ആരാധകർ ആഘോഷമാക്കി.