Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോണി ജോണിയുടെ വിശേഷങ്ങളുമായി അനു സിത്താര; വിഡിയോ

anu-sithara-live

ജോണി ജോണി യെസ് അപ്പയുടെ വിശേഷങ്ങൾ പങ്കുവെച്ച് അനു സിത്താര. സമൂഹമാധ്യമത്തിലൂടെ ലൈവ് വിഡിയോ വഴിയാണ് അനു സിത്താര പ്രേക്ഷകർക്കരികിൽ എത്തിയത്. ചിത്രം മുഴുനീള കോമഡി എന്റർടെയ്നറാണെന്നും എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടുമെന്നും അനു പറഞ്ഞു.

കലാഭവൻ ഷാജോൺ, നടിയുടെ അച്ഛനായി വേഷമിടുന്നു എന്ന പ്രത്യേകത കൂടി ജോണി ജോണിക്കുണ്ട്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്നു. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോജിയാണ് ഈ സിനിമയുടെയും രചന.