Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ്–ബി.ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിൽ നാളെ

b-unnikrishnan-dileep

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ പുറത്തിറക്കും. മനോരമ ഓൺലൈൻ വഴിയാണ് ടൈറ്റിൽ ഔദ്യോഗികമായി റിലീസ് ചെയ്യുക.

വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നേരത്തെ ചിത്രത്തിന്റെ േപരുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. നീതി എന്നാണ് സിനിമയുടെ േപരെന്ന് ചില മാധ്യമങ്ങളിലും വാർത്ത വരുകയുണ്ടായി. ഇതുസംബന്ധിച്ച വാർത്തകൾക്കാണ് നാളെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക.

സിനിമയുടെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.