Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവിനോയുമായി ഗ്യാപ്പ്; ആ മറുപടിയെക്കുറിച്ച് അനു സിത്താര

anu-sithara-tovino

ടൊവിനോയുമായി നിൽക്കുമ്പോൾ കുറച്ച് അകലംപാലിക്കണമെന്ന് പറഞ്ഞ ആരാധകന് അനു സിത്താര നൽകിയ മറുപടി വൈറലായിരുന്നു. കോമഡയിയായി ചെയ്തതാണ് ആ മറുപടിയെന്നും എന്നാല്‍ അത് ഇത്രത്തോളം വൈറലാകുമെന്ന് വിചാരിച്ചില്ലെന്നും അനു സിത്താര അഭിമുഖത്തിൽ പറഞ്ഞു.

‘ആ കമന്റ് ഇത്രയും ശ്രദ്ധനേടുമെന്ന് വിചാരിച്ചില്ല. ആ കമന്റ് വായിച്ചപ്പോൾ ചിരിയാണ് വന്നത്. ‘ഇത്രയും ഗ്യാപ്പ് പോരേ ചേട്ടാ’ എന്നത് എന്റെ വായിൽ അപ്പോൾ വന്നതാണ്. ആ ഫോട്ടോയും ചേർത്ത് കമന്റിന് മറുപടി കൊടുത്തു. കോമഡിയായി ചെയ്തതാണ്.’–അനു സിത്താര പറഞ്ഞു.

ടൊവിനോയുമായി ഗ്യാപ് ഇടാൻ ആരാധകന്റെ ഉപദേശത്തിന് അനു സിത്താരയുടെ മറുപടിയെ കുറിച്ച് !!

‘ട്രോളന്മാരെ ഒരുപാട് ഇഷ്ടമാണ്. ട്രോളുകളൊക്കെ ആസ്വദിക്കുന്ന ആളുമാണ്. അനു സിത്താര എന്ന പേര് കുറച്ച്പേരെങ്കിലും അറിഞ്ഞുതുടങ്ങിയത് ട്രോളന്മാരിലൂടെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹാപ്പി വെഡ്ഡിങ് എന്ന എന്റെ ആദ്യചിത്രം റിലീസ് ചെയ്ത ശേഷം തേപ്പുപെട്ടി എന്നൊക്കെ ട്രോൾ വന്നിരുന്നു. അയൺബോക്സും എന്റെ ഫോട്ടോയുംവച്ചുള്ള ട്രോൾ ഇപ്പോഴും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.’–അനു സിത്താര പറഞ്ഞു.

ടൊവിനോ നായകനാകുന്ന കുപ്രസിദ്ധ പയ്യനിൽ അനു സിത്താരയാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് നടി ശരണ്യ പൊന്‍വര്‍ണ്ണൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്.  വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം. ജീവൻ ജോബ് തോമസ് ആണ് തിരക്കഥ. ചിത്രം നവംബര്‍ 9ന് റിലീസ് ചെയ്യും