Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിലും സിനിമയിലും പ്രണയിച്ച് ഷാലുവും ലിജോമോളും

ottakkoru-kamukan-teaser

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ഒറ്റക്കൊരു കാമുകന്റെ ടീസർ. റിലീസ് ചെയ്ത്  ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷത്തിൽപരം പ്രേക്ഷകരാണ് ടീസർ ആസ്വദിച്ചത്. ലിജോമോളും ഷാലു റഹീമുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഇരുവരുടെയും പ്രണയരംഗങ്ങളാണ് ടീസറിന്റെ പ്രധാനആകർഷണം.

Ottakkoru Kaamukan | Official Teaser Ft Shalu Rahim, Lijomol

പരീക്ഷ ഹാളിൽ നടക്കുന്ന രസകരമായ സംഭവമാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ കാണിക്കുന്നത്. ജീവിതത്തിലും ഇവർ പ്രണയത്തിലാണെന്നതാണ് സിനിമയെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം.

ഡെയ്ൻ ഡേവിസ് , ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം ലാൽ, ഷഹീൻ സിദ്ധിഖ്, ടോഷ് ക്രിസ്‌റ്റി, ശ്രീജിത്ത് കൊട്ടാരക്കര, സഞ്‌ജയ്‌ പാൽ, അഭിരാമി, അരുന്ധതി നായർ, നിമ്മി ഇമ്മാനുവേൽ, മീര നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഷാലുവുമായി ഒളിച്ചോടിയിട്ടില്ല; വിവാഹം ഇപ്പോഴില്ലെന്ന് ലിജോമോൾ

അജിൻലാലും ജയൻ വന്നെരിയും സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്.കെ. സുധീഷും ശ്രീഷ് കുമാർ എസുമാണ്. ഛായാഗ്രഹണം സഞ്‌ജയ്‌ ഹാരിസും ചിത്രസംയോജനം സനൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താര. 

അഗാപ്പെ മൂവി ഹൗസിനൊപ്പം പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോധര, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് നിർമാണം.