Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരെ നടുക്കിയ ആ ‘രാക്ഷസൻ’ ഈ നടൻ

real-ratsasan-saravanan

തമിഴകത്ത് ഈ അടുത്ത് കാലത്ത് പ്രേക്ഷകരെ ഞെട്ടിച്ച വില്ലനാണ് രാക്ഷസനിലെ ക്രിസ്റ്റഫർ എന്ന കഥാപാത്രം. ക്രിസ്റ്റഫർ എന്ന വില്ലന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുകയാ‌യിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിലും ആ മുഖം മായാതെ നിന്നു.

Reveling the Real RATSASAN of ராட்சசன் | SARAVANAN

ഇത്രയും ക്രൂരനായ വില്ലനെ അവതരിപ്പിച്ച ആ നടൻ ആരെന്നായിരുന്നു പിന്നീടുള്ള ചർച്ചകളും അന്വേഷണങ്ങളും. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ അത് രഹസ്യമായി സൂക്ഷിച്ചു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 25 ദിവസങ്ങൾക്ക് ശേഷം രാക്ഷസൻ ടീം തന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു.

I shaved my head more than fifty times for Ratsasan: Saravanan | Vishnu Vishal | Christopher

യഥാർത്ഥ രാക്ഷസനെ പരിചയപ്പെടുത്തുന്നു എന്നൊരു ചടങ്ങ് തന്നെ നടത്തിയാണ് ഈ താരത്തെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് പരിചയപ്പെടുത്തിയത്.

തമിഴിൽ ചെറിയ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശരവണൻ എന്ന നടനാണ് ക്രിസ്റ്റഫറിനെ ഗംഭീരമാക്കിയത്. നാൻ, മൗനഗുരു എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ശരവണൻ അഭിനയിച്ചിരുന്നു. നല്ലൊരു ബ്രേക്കിന് വേണ്ടി അലയുന്ന സമയത്താണ് ശരവണനെ തേടി രാക്ഷസൻ എത്തുന്നത്. ചിത്രത്തിന് വേണ്ടി നിരവധി തവണ ഒഡീഷൻ ചെയ്ത ശേഷമാണ് സംവിധായകൻ ശരവണനെ തിരഞ്ഞെടുക്കുന്നത്. ചിത്രത്തിൽ വില്ലന്റെ അമ്മയായും അഭിനയിച്ചത് ശരവണൻ തന്നെയാണ്.

The Real Ratsasan Saravanan Speech |

‘സിനിമയ്ക്കു വേണ്ടി അമ്പതിലേറെ തവണ തല ഷേവ് ചെയ്യേണ്ടി വന്നു. പട്ടിണി കിടന്ന് ശരീരഭാരം കുറച്ചു. മേക്കപ്പിന് വേണ്ടി മാത്രം മണിക്കൂറുകൾ വേണ്ടിവന്നു. ആ ദിവസങ്ങളിലൊന്നും പുറത്തുപോകാൻപോലും സാധിച്ചിരുന്നില്ല. ഈ കഥാപാത്രത്തെ ഞാൻ തന്നെ ചെയ്യണമെന്ന് അതിയായ ആഗ്രഹത്തോടെയാണ് സിനിമ ഏറ്റെടുക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടു. ചിത്രം വലിയ വിജയമാകാൻ ഞാനും ഒരുകാരണമായതിൽ സന്തോഷം.’–ശരവണൻ പറഞ്ഞു.

ഷൂട്ടിങ് ദിവസങ്ങളിൽ ജ്യൂസും പച്ചവെള്ളവും മാത്രമായിരുന്നു ശരവണന്റെ ഭക്ഷണം. രാംകുമാർ സംവിധാനം ചെയ്ത രാക്ഷസനിൽ വിഷ്ണു വിശാൽ ആയിരുന്നു നായകൻ. അമല പോൾ, രാധാ രവി എന്നിവരാണ് മറ്റുതാരങ്ങൾ.