Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി ധര്‍മജന്റെ സ്‌പെഷല്‍ മീന്‍കറി

dharmajan-fish-curry

അഭിനയവും പാട്ടും മാത്രമല്ല പാചകവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചി പനമ്പള്ളി നഗറിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി മീന്‍കറി സ്‌പെഷല്‍ ലഭ്യമാകും. കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ മീന്‍കറി ഒരുക്കുകയാണ് ധര്‍മ്മജന്‍. ധര്‍മ്മജന്‍ തന്നെ സംരംഭമായ ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് കൊച്ചി പനമ്പള്ളി നഗറില്‍ ധര്‍മ്മജന്‍ മീന്‍ കറി വച്ചത്. ഇതിനോടകം നിരവധി താരങ്ങള്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചസി ഏറ്റെടുക്കാന്‍ രംഗത്തെത്തിയതായും ധര്‍മ്മജന്‍ പറഞ്ഞു.

മീന്‍ കറിക്ക് ആവശ്യമായ സവാളയും ഇഞ്ചിയും ഉള്‍പ്പെടെ എല്ലാ ചേരുവകളും ധര്‍മ്മജന്‍ തന്നെയാണ് തയ്യാറാക്കിയത്. തിരക്കിനിടയില്‍ വീട്ടിലെത്തി മീന്‍ കറി വയ്ക്കാന്‍ സമയം തികയാത്തവര്‍ക്ക് ഓര്‍ഡറനുസരിച്ച് ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ സ്വാദിഷ്ടമായ മീന്‍ കറി ലഭിക്കും. അതും ഓര്‍ഡര്‍ ചെയ്ത് 20 മിനിറ്റിനുള്ളില്‍ ആണെന്നതാണ് പ്രത്യേകത. കടല്‍ മീനും കായല്‍ മീനും ഇഷ്ടപ്പെടുന്ന കൊച്ചിക്കാര്‍ക്ക് ഇനി ധര്‍മ്മജന്റെ മീന്‍ കറിയും കൂട്ടി ചോറുണ്ണാം. ധര്‍മ്മൂസ് ഫിഷ് ഹബ്ബുമായി ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ധര്‍മ്മജന്‍ മത്സ്യവിപണന രംഗത്തെത്തുന്നത്. 

Kochi Dharmoo's fish hub

വിഷ രഹിത മത്സ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനിടെയാണ്  ഫിഷ് ഹബ്ബ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ധർമ്മജന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ. ധർമ്മൂസ് ഫിഷ് ഹബ്ബിൽ എത്തുന്നവർക്ക് ഇഷ്ടമത്സ്യങ്ങളെ തിരഞ്ഞെടുത്താൽ മാത്രം മതി. രുചിയോടെ അവ തീൻമേശയ്ക്ക് മുൻപിലെത്തും.  

ധർമജൻ പുതിയ സംരംഭം ഉദ്ഘാടനം ചെയ്ത ചാക്കോച്ചൻ

മത്സ്യങ്ങൾ വാങ്ങി കൊണ്ട് പോകാനായി പ്രത്യേക സജ്ജികരണവും ഹബിൽ  ഉണ്ട്. ചിറ്റൂരിൽ ഫിഷ് ഹബ്ബ് എന്ന പേരിൽ മത്സ്യ വിപണനം നടത്തിയിരുന്ന ധർമ്മജൻ ഫ്രാഞ്ചൈസികൾ സുഹുത്തുക്കളെയാണ് എൽപ്പിച്ചിരിക്കുന്നത്.

സിനിമാ താരങ്ങളായ വിജയരാഘവൻ, ടിനി ടോം, രമേഷ് പിഷാരടി തുടങ്ങിയവരാണ് ധർമ്മോസ് ഫിഷ് ഹബ്ബിന്‍റെ ഫ്രാഞ്ചൈസികൾക്ക് ചുക്കാൻ പിടിക്കുന്നത്.