Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക സിനിമ മാമാങ്കത്തിന് തിരശ്ശീല ഉയരുന്നു

indiwood

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ നാലാം പതിപ്പിന് ഡിസംബര്‍ ഒന്നിന് ഹൈദരാബാദില്‍ തുടക്കമാകും. 5 ദിവസം നീണ്ടു നില്‍ക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് ഇക്കുറി വേദിയാകുന്നത് ഹൈദരാബാദ് ഹൈടെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററാണ്. 

ലോകസിനിമയെ വേറിട്ട ദൃശ്യ ശ്രവ്യാനുഭവങ്ങളിലൂടെ അടുത്തറിയുക മാത്രമല്ല, സിനിമ വ്യവസായം, യുവകലാപ്രതിഭകള്‍ക്ക് അവസരമൊരുക്കുന്ന ടാലന്റ് ഹണ്ട്, ഫാഷന്‍ ഷോകള്‍, നിക്ഷേപക സംഗമം, സിനിമ ശില്‍പശാലകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഇന്‍ഡിവുഡ് അക്കാദമി പുരസ്‌കാരങ്ങള്‍, പ്രവാസി രത്‌ന പുരസ്‌കാരം, ഗോള്‍ഡന്‍ ഫ്രെയിം പുരസ്‌കാരം, സാംസ്‌കാരിക പരിപാടികള്‍, തുടങ്ങിയവും ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ പ്രത്യേകതയാണ്. 

രണ്ടായിരത്തിലധികം ഡെലഗേറ്റുകള്‍ക്കു പുറമേ, വിവിധരാഷ്ട്രങ്ങളില്‍ നിന്നുള്ള 100ലധികം പ്രതിനിധികളും, 5000 വ്യവസായപ്രതിനിധികളും, 500ലധികം നിക്ഷേപകരും, 300ഓളം പ്രദര്‍ശകരും, 2500 പ്രതിഭകളും,ഉള്‍പ്പടെയുള്ളവര്‍ കാര്‍ണിവലിന്റെ ഭാഗമാകുമെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറും, സിനിമസംവിധായകനും, നിര്‍മ്മാതാവുമായ സോഹന്‍ റോയ് അറിയിച്ചു. 

ഇന്ത്യന്‍സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫിലിം കാര്‍ണിവലില്‍ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട സ്മസ്ത മേഖലകളെയും ഒരു കുടക്കീഴില്‍ അണിനിരത്തും. 

സിനിമ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകള്‍, സിനിമയുടെ സാങ്കേതിക തലങ്ങള്‍, നിര്‍മ്മാണം, വിപണനം തുടങ്ങിയവയെല്ലാം അടുത്തറിയാന്‍ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ അവസരമൊരുക്കും.

കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള(അലിഫ്)യില്‍ 50 രാഷ്ട്രങ്ങളില്‍ നിന്നുള്ള 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവസേന 16ഓളം ചിത്രങ്ങള്‍ പി.വി.ആര്‍ ഇന്റോബിറ്റ് മാളിലെ വിവിധ സ്‌ക്രീനുകളിലൂടെ ദൃശ്യ -ശ്രാവ്യ മികവില്‍ പ്രതിനിധികള്‍ക്ക് ആസ്വദിക്കാനാകും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു കൂട്ടം ഷോര്‍ട്ട് ഫിലിമുകളും, ഡോക്യുമെന്ററികളും, ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടികയിലുള്‍പ്പെട്ട ചിത്രങ്ങളുമുള്‍പ്പടെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കെയ്‌റോസ്റ്റമിയ്ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും ഇത്തവണത്തെ കാര്‍ണിവലിന്റെ പ്രത്യേകതയാണ്. സെലിബ്രിറ്റി റെഡ് കാര്‍പെറ്റ് വോക്ക്‌സ്, ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള ചോദ്യോത്തര വേള തുടങ്ങിയവയെല്ലാം മേളയുടെ ഭാഗമായി സംഘടിപ്പിക്കും. 

യുവ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ടാലന്റ് ഹണ്ടില്‍ , ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി സിനിമ, നാടകം, അനിമേഷന്‍ ക്യാരക്ടര്‍, ഡബ്‌സ്മാഷ്, സംഗീതം, നൃത്തം, സ്റ്റില്‍ ഫോട്ടോഗ്രാഫി, പെര്‍ഫോമന്‍സ് ആര്‍ട്, ഫിലിം ക്വിസ്, ഓണ്‍ലൈന്‍ പ്രമോഷന്‍, സംഗീത ആല്‍ബം,ഡി.ജെ, കുട്ടികളുടെ ഷോര്‍ട്ട് ഫിലിം, മികച്ച മാധ്യമപ്രവര്‍ത്തകര്‍, ആര്‍.ജെ. ഹണ്ട്, വി.ജെ. ഹണ്ട്, ഫിലിം ക്ലബ്, മോഡല്‍ ഹണ്ട്, തുടങ്ങി 22വിഭാഗങ്ങളിലായി മല്‍സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനും ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ അവസരമൊരുക്കുന്നു. 

പ്രമുഖ നിക്ഷേപകരെയും, സിനിമ രംഗത്തെ സംരഭകരെയും മറ്റും ബന്ധിപ്പിക്കുന്ന ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റും, ഈ ഫിലിം കാര്‍ണിവലിന്റെ പ്രത്യേകതയാണ്. സിനിമ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളും, നിര്‍മ്മാണ കമ്പനികളും, തീയേറ്റര്‍ ഉടമകളും ഉള്‍പ്പടെയുള്ള ബൃഹത് സമൂഹവും കാര്‍ണിവലില്‍ സംബന്ധിക്കും. 

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡാണ് മേളയുടെ സംഘടകര്‍. പ്രമുഖ വ്യവസായിയും, ഇന്‍ഡിവുഡ് സ്ഥാപകനുമായ ശ്രീ സോഹന്‍ റോയിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്ളെക്സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2കെ ഹോം തീയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8കെ/4കെ സിനിമ സ്റ്റുഡിയോകള്‍, 100 അനിമേഷന്‍/വിഎഫ്എക്സ് സ്റ്റുഡിയോകള്‍ തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുളള സംവിധാനങ്ങളാണ് ഇന്‍ഡിവുഡ് വിഭാവനം ചെയ്യുന്നത്.

ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബ്

ശതകോടീശ്വരന്മാരെ ഒരു വേദിയില്‍ അണിനിരത്തിക്കൊണ്ടുള്ള ശതകോടീശ്വര ക്ലബ്ബിന് കഴിഞ്ഞ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ തുടക്കമായിരുന്നു. 

വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ശതകോടീശ്വരന്‍മാരെ സിനിമ മേഖലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്ലബ് രൂപീകരിച്ചത്. ഹോളിവുഡ് മാതൃകയില്‍ വന്‍ ബഡ്ജറ്റില്‍ പുത്തന്‍ സാങ്കേതിക മികവോടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണ് ശതകോടീശ്വര ക്ലബ്ബിന്റെ ലക്ഷ്യം. അടുത്തിടെ ക്ലബിന്റെ കേരള, ദുബായ് ചാപ്റ്ററുകള്‍ക്കും തുടക്കമായിരുന്നു.

ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ്

ലോക ഫാഷന്‍ രംഗത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗിന് ഇത്തവണത്തെ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ തുടക്കമാകും. 

ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബ് അംഗങ്ങളുടെ 12 ടീമുകള്‍ ഈ സൗന്ദര്യമല്‍സരത്തില്‍ മാറ്റുരയ്ക്കും. ഡിസംബര്‍ 2 മുതല്‍ 4 വരെ വിവിധ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുന്‍ നിര ഫാഷന്‍ ഷോകളിലൊന്നായി ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗിനെ മാറ്റുകയാണ് ലക്ഷ്യം.