Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗബിൻ ചിത്രത്തിൽ ചാക്കോച്ചൻ; നിർമാണം ബാബു സാഹിർ

chakochan-soubin

പറവയ്ക്ക് ശേഷം സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ചിത്രം നിര്‍മിക്കുന്നത് സൗബിന്റെ അച്ഛൻ ബാബു സാഹിർ ആണ്.

ചാക്കോച്ചൻ തന്നെയാണ് തന്റെ പിറന്നാള്‍ ദിനമായ ഇന്ന് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗപ്പി സംവിധായകൻ ജോൺ പോളിനൊപ്പം മറ്റൊരു ചിത്രവും ചാക്കോച്ചൻ അനൗൺസ് ചെയ്തു.

മലയാളത്തില്‍ നിന്നും നിരവധി താരങ്ങളാണ് ചോക്ലേറ്റ് ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. നിവിൻ പോളി, കാളിദാസ്, മഞ്ജു വാരിയർ, മംമ്ത, അനു സിത്താര, പിഷാരടി, ജോജു തുടങ്ങി നിരവധി താരങ്ങൾ ചാക്കോച്ചന് പിറന്നാൾ ആശംസകൾ നേർന്നു.