Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ സൈജു കുറുപ്പിന്റെ പിതാവ് അപകടത്തിൽ മരിച്ചു

saiju-kurupp-father-accident അപകടത്തില്‍പെട്ട ബൈക്കുകൾ

ചലച്ചിത്ര നടൻ സൈജു കുറുപ്പിന്റെ പിതാവ് പൂച്ചാക്കൽ മീനാക്ഷി വീട്ടിൽ ഗോവിന്ദക്കുറുപ്പ് (75) അപകടത്തിൽ മരിച്ചു. തുറവൂർ – തൈക്കാട്ടുശേരി റോഡിൽ 11.15ന് ആണ് അപകടം. ഗോവിന്ദക്കുറുപ്പും ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. പൂച്ചാക്കലിൽനിന്നു തുറവൂരിലേക്കു പോകുകയായിരുന്നു ഇവർ.