Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാറിങ് പൗർണ്ണമി’ ടീം വീണ്ടും; ജോ ഫസ്റ്റ്ലുക്ക്

joe-movie-tovino

സ്റ്റാറിങ് പൗർണമി എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ജോ’. സിനിമയിൽ ടൊവിനോ തോമസ് നായകനായെത്തുന്നു. ആൽബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോൻ, വിഷ്ണു ഗോവിന്ദ്, സിനു സിദ്ധാർത്ഥ്, ശ്രീ ശങ്കർ എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.

2015ൽ ആരംഭിച്ച് സണ്ണി വെയ്‌നും ടൊവിനോയും അഭിനയിച്ച ചിത്രമാണ് ‘സ്റ്റാറിങ് പൗർണമി’. ആൽബിയുടെ ആദ്യ സംവിധാനസംരംഭമായ ഈ സിനിമ ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. 85 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയിരുന്ന ചിത്രം പിന്നീട് സാമ്പത്തികമായ പ്രതിസന്ധി മൂലം ചിത്രീകരണം മുടങ്ങുകയായിരുന്നു. 

കൂതറ എന്ന സിനിമ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് മുടങ്ങിയതെന്ന് പിന്നീട് ഛായാഗ്രഹകൻ സിനു സിദ്ധാർഥ് വെളിപ്പെടുത്തിയിരുന്നു. ടൈം സ്ലൈസ് എന്ന സാങ്കേതിക വിജ്യ ആദ്യമായി ഉപയോഗിച്ച മലയാള സിനിമ കൂടിയായിരുന്നു സ്റ്റാറിങ് പൗർണമി. 

നിലവിൽ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുകയാണ് സിനു സിദ്ധാർത്ഥ്. ജോയുടെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.