Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാന്റ്സ് എവിടെ? പരിഹാസ കമന്റിന് അമലയുടെ മറുപടി

amala-paul-comment

സോഷ്യൽ മീഡിയയിലെ ചിത്രത്തിന് പരിഹസിച്ച് കമന്റ് ചെയ്ത ആൾക്ക് മറുപടി നൽകി നടി അമലാ പോൾ. ആലപ്പുഴയിൽ ബോട്ടിൽ നിന്നുള്ള ചിത്രമാണ് അമല കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് ഗുണ സിംഗർ (Guna Singer) എന്ന ഐഡിയിൽ നിന്നുവന്ന കമന്റ് ഇങ്ങനെ: ''അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങൾ ഇങ്ങനെ ഇരിക്കുന്നത്? '' കമന്റിന് അമല മറുപടി നൽകി,  ''എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?''

amala-paul-comment-1

അമലയുടെ കമന്റ് ലൈക്ക് ചെയ്ത് നിരവധി പേരെത്തിയിട്ടുണ്ട്. ആദ്യം പരിഹസിച്ച് കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി അതേയാൾ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതിൽ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നൽകിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്റെ കമന്റ്.

ചിത്രത്തിന് കൂടുതലും വിമർശനങ്ങളാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.