Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഷാരടിക്ക് ഓണക്കോടിയുമായി ജയറാം

jayaram-pisharody

പ്രളയം കേരളത്തെ മാത്രമല്ല മലയാളികളുടെ ഇത്തവണത്തെ ഓണം കൂടിയാണ് മുക്കി കളഞ്ഞത്. പ്രിയപ്പെട്ടവര്‍ക്ക് ഓണനാളില്‍ പലരും നല്‍കാറുളള ഓണക്കോടിയും ഇപ്രാവശ്യം മുടങ്ങി. നടൻ ജയറാമിനും ഇത്തവണ ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് ഓണക്കോടി നല്‍കാന്‍ സാധിച്ചില്ല. 

പക്ഷേ അത് അടുത്ത ഓണത്തിന് നല്‍കാം എന്നു കരുതി മാറ്റിവെക്കാനും ജയറാം തയാറായില്ല. തന്റെ പ്രിയപ്പെട്ട രമേശ് പിഷാരടിയ്ക്ക് ഓണക്കോടി സമ്മാനിക്കാന്‍ സാധിക്കാതിരുന്നതിലെ വിഷമം ജയറാം ഈ നവംബറിൽ തന്നെ തീര്‍ത്തു.

‘ഓണം പ്രളയത്തില്‍ ആയി പോയി.. വൈകി കിട്ടിയ ഓണക്കോടി -ജയറാമേട്ടന് നന്ദി’ എന്നായിരുന്നു ഓണക്കോടിയുമായി പിഷാരടി പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. ഏതായാലും പിഷാരടിയുടെയും ജയറാമിന്റെയും നവംബര്‍മാസത്തിലെ ഓണം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഈ സമയം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.