Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടുവിൽ എന്തിന് ശോഭന ?

shobhana-me-too-1

ചലച്ചിത്രലോകത്തെ ഞെട്ടിച്ച് നടി ശോഭനയുടെ മീടു സ്റ്റാറ്റസ്. മീ ടു എന്ന ഹാഷ്ടാഗ് മാത്രം പങ്കു വച്ചുള്ള പോസ്റ്റാണ് രാവിലെ ശോഭന പങ്കു വച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ആയതോടെ ശോഭന സ്റ്റാറ്റസ് പിൻവലിച്ചു. 

shobhana-me-too

ഇന്നു രാവിലെയാണ് ശോഭന ഫെയ്സ്ബുക്കിൽ മീ ടു എന്ന ഹാഷ്ടാഗ് പങ്കുവച്ചത്. ഹാഷ്ടാഗ് മാത്രമായത് പോസ്റ്റ് കണ്ട പലരെയും ആശയക്കുഴപ്പത്തിലാക്കി. നിലവിൽ സജീവമായിരിക്കുന്ന മീ ടു ക്യാംപെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം ഇതെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. എന്നാൽ, തനിക്ക് നേരിടേണ്ട വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയാനുള്ള സൂചനയായി ചിലർ പോസ്റ്റിനെ വ്യാഖ്യാനിക്കുന്നു.  

'യാർ അന്ത ശങ്കരൻ തമ്പി' എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നുയരുന്ന ചോദ്യം. ഇത്രയും കാലം എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന ചോദ്യങ്ങളും ചിലർ ഉന്നയിക്കുന്നു. എന്നാൽ, പോസ്റ്റിന് താഴെ ശോഭനയെ അധിക്ഷേപിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ അശ്ലീലഭാഷയിലായിരുന്നു ചില കമന്റുകൾ. ഇതുമൂലമാണോ പോസ്റ്റ് അരമണിക്കൂറിനകം പിൻവലിച്ചതെന്ന് വ്യക്തമല്ല. എന്തായാലും, മലയാള ചലച്ചിത്രലോകത്തിൽ സജീവമായിരിക്കുന്ന ലിംഗപദവി ചർച്ചകൾക്ക് ആക്കം പകരുന്നതാണ് ശോഭനയുടെ പ്രതികരണം.

മലയാളം–തമിഴ് ഇൻഡസ്ട്രികളിൽ നിന്നും നിരവധി താരങ്ങൾ മീ ടു തുറന്നുപറച്ചിലുകളുമായി രംഗത്തുവരുന്ന സാഹചര്യത്തിലാണ് മീ ടുവുമായി ശോഭനയും എത്തിയത്.

related stories