Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല: ‘ഭല്ലാല ദേവൻ’ ടൊവീനോ

tovino-baufaalo

ആരാധകരെ അമ്പരപ്പിച്ച് ടൊവീനോ തോമസിന്റെ തകർപ്പൻ സ്റ്റണ്ട്. റിലീസിനൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനിലെ സംഘട്ടനരംഗം ആരാധകർക്കായി ടൊവീനോ ഔദ്യോഗികപേജിൽ പങ്കു വച്ചു. പോത്തുമായുള്ള സംഘട്ടനരംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് താരം ഷെയർ ചെയ്തത്. 

വിറളി പിടിച്ചോടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുള്ള അതിസാഹസികമായ സംഘട്ടന രംഗത്തിന്റെ വിഡിയോ കണ്ട് ആരാധകരും അമ്പരന്നു. 'ദിതൊക്കെ യെന്ത്?! പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല!' എന്ന രസകരമായ അടിക്കുറിപ്പൊടെയാണ് ടൊവീനോ വിഡിയോ പങ്കു വച്ചത്. 

വിഡിയോയ്ക്ക് ഗംഭീരൻ പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. വിഡിയോ കണ്ട് ടൊവീനോ 'കേരള ബാഹുബലി'യാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിലർക്ക് ടൊവീനോ ബാഹുഹലി അല്ല, പൽവാൾ ദേവനാണ്. 'മാത്തൻ കൊലമാസാണ്' എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. 

ശാരീരികമായി അത്യധ്വാനം ചെയ്താണ് കുപ്രസിദ്ധ പയ്യനിലെ പല രംഗങ്ങളും ചിത്രീകരിച്ചതെന്ന് സിനിമയുടെ ഓഡിയോ ലോഞ്ചിൽ വച്ച് ടൊവീനോ പറഞ്ഞിരുന്നു. എന്നാൽ ഷൂട്ടിങ് സമയത്ത് അതൊരു അധ്വാനമായി തോന്നിയിരുന്നില്ലെന്നും സ്ക്രീനിൽ വീണ്ടും ആ രംഗങ്ങൾ കാണുമ്പോഴാണ് അത് തിരിച്ചറിയുന്നതെന്നും ടൊവീനോ പറഞ്ഞു. 

മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം പ്രദർശനത്തിനെത്തും. നിമിഷ സജയൻ, അനു സിത്താര എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.