Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രൊഡക്​ഷൻ പയ്യനെ പറ്റിക്കാൻ ചെന്ന ചാക്കോച്ചന് കിട്ടിയ പണി!

chakochan-lal-jose

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ ഇന്നും യുവത്വത്തിന്റെ പ്രതീകമാണ്. സിനിമാ ലൊക്കേഷനിലും ചാക്കോച്ചൻ പച്ച മനുഷ്യൻ തന്നെയാണ്. അതിനൊരു ഉദാഹരണമാണ് പുതിയ ചിത്രം തട്ടിൻപുറത്ത് അച്യുതനിലെ രസകരമായ ഈ വിഡിയോ.

നാല് ദിവസത്തെ തുടർച്ചയായ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്​ഷൻ ബോയ്‌യെ ഉണർത്താൻ ശ്രമിക്കുന്ന രംഗമാണ് വിഡിയോയിൽ ഉള്ളത്. ഒരു കുളത്തിന്റെ അരികിൽ കിടക്കുന്ന പയ്യനെയാണ് കുളത്തിലേയ്ക്ക് കല്ലെറിഞ്ഞ് ചാക്കോച്ചൻ ഞെട്ടിക്കാൻ നോക്കിയത്. എന്നാൽ ഞെട്ടിയത് ചാക്കോച്ചനും. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവസാനം താരം തോറ്റ് പിന്മാറുകയായിരുന്നു. ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്.

ലാൽ ജോസ് ആണ് തട്ടിൻപുറത്ത് അച്യുതൻ സംവിധാനം ചെയ്യുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥ പറയുന്ന തട്ടിന്‍പുറത്ത് അച്യുതനില്‍ നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

ഷൂട്ടിങ്ങിനിടെ ചാക്കോച്ചനു പറ്റിയ അബദ്ധം

സംവിധായകന്‍ ബാബു നാരായണന്റെ മകള്‍ ശ്രവണയാണ് നായിക. ചിത്രത്തിന് എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്. സംഗീതം പകരുന്നത് ദീപാങ്കുരനാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്‌ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.