Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിങ്ങൾ വീഴാൻ ഞാൻ സമ്മതിക്കില്ല’: വിദ്യാർഥികളെ രക്ഷിച്ച് ഉണ്ണി മുകുന്ദന്റെ മരണമാസ് പ്രകടനം

unnimukundan

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഉണ്ണി കഴിഞ്ഞ കഴിഞ്ഞ ദിവസം ഒരു കോളജിൽ നടത്തിയ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് ലഭിക്കുന്നത്.

പാലക്കാട് എൻഎസ്എസ് കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി. വിദ്യാർഥികൾ ആരവം മുഴക്കി അവിടെ കൂടിയിരുന്നു. വിദ്യാർഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി. എന്നാൽ ഇതു കണ്ട ഉണ്ണി മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് താങ്ങി നിർത്തി. പിന്നീട് അദ്ദേഹവും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയർത്തി പൂർവസ്ഥിതിയിലാക്കി.

ഉണ്ണി തന്നെ പിന്നീട് ഇൗ വിഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. ‘എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. നിങ്ങൾ ഞാനുള്ളപ്പോൾ നിങ്ങൾ വീഴാൻ ഒരിക്കലും അനുവദിക്കില്ല’ എന്ന് ഉണ്ണി എഴുതുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.