Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടിയുരുമ്മാൻ വന്നു, ചെരുപ്പൂരി അടിക്കും: മാളവിക പറയുന്നു

malavika-mohanan

മീ ടു ക്യാംപെയ്ൻ സിനിമാലോകത്ത് വലിയ ചർച്ചയാകുമ്പോൾ നടി മാളവിക മോഹനന് പറയാനുള്ളത് ചപ്പൽ മാരൂംഗി ക്യാംപെയ്നെക്കുറിച്ചാണ്. ഇന്നത്തെ മീ ടു ക്യാംപെയ്നിന് മുന്‍പ് തന്നെ താന്‍ കോളജില്‍ സമാനമായ ക്യാംപെയ്ൻ തുടങ്ങിയതെന്ന് മാളവിക പറയുന്നു..

‘ഞാന്‍ പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളജിലായിരുന്നു. അവിടെ അന്ന് വരെ കോളജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായ്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍ മാരൂംഗി എന്ന പേരില്‍ ഒരു ക്യാംപെയ്ൻ നടത്തിയത്. ചെരുപ്പൂരി അടിക്കും എന്നായിരുന്നു ക്യാംപെയ്നിന്റെ പേര്. വായ്നോട്ടം മാത്രമല്ല അശ്ലീല പദപ്രയോദത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും എല്ലാം ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടായിരുന്നു.’ 

ആദ്യമൊക്കെ എല്ലാവരും അത് അവഗണിക്കുകയായിരുന്നു പതിവ്. ഇതൊരു ശീലമാക്കിത്തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ മുന്നോട്ട് പോയത്. ഇതിനെപ്പറ്റി മറ്റുള്ള പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്താനും അതിക്രമങ്ങളും അതിരുവിട്ട കമന്റടികളും നിര്‍ത്താനുമായിരുന്നു അത്തരത്തില്‍ ക്യാംപെയ്ൻ നടത്തിയതെന്ന് മാളവിക മോഹനന്‍ പറയുന്നു.

‘മീ ടു വെളിപ്പെടുത്തൽ നല്ല ചലനമാണ് സിനിമ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ജോലി സ്ഥലത്ത് നിന്ന് വനിതകൾ നേരിടുന്ന അതിക്രമങ്ങൾ കുറയ്ക്കാൻ ഈ ക്യാംപെയ്നു സാധിക്കും. പലപ്പോഴും സ്ത്രീകൾക്ക് ഇതൊന്നും തുറന്നു പറയാൻ ഒരു സ്പെയ്സ് കിട്ടാറില്ല. എന്നാൽ ഇപ്പോൾ സ്ത്രീകൾക്ക് വലിയൊരു സ്ഥാനമാണ് മീടുവിലൂടെ ലഭിച്ചിരിക്കുന്നത്.’–മാളവിക പറഞ്ഞു.

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനീകാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിക്കുന്നുണ്ട്.

related stories