Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർദ്ധനഗ്നനായി ടൊവീനോ; പ്രേക്ഷകരെ ഞെട്ടിച്ച ആ രംഗം

tovino-kuprasidha-payyan-scene

മധുപാൽ–ടൊവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യൻ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാതാരങ്ങളും പ്രേക്ഷകരും സിനിമയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.

ടൊവിനോയുടെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾകൊണ്ടും സമ്പുഷ്ടമാണ് ചിത്രം. ഇപ്പോഴിതാ സിനിമയിലെ പ്രധാനരംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടു. കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയെ വിഡിയോയിൽ കാണാം. മാഫിയ ശശിയാണ് ഈ രംഗത്തിന്റെ ആക്​​ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്.

പൊലീസും കോടതിയും ആക്​ഷൻ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയാണ്  ടൊവിനോയുടെ ആരാധകർക്ക് ഇൗ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കുപ്രസിദ്ധ പയ്യൻ.

തമിഴ് നടി ശരണ്യ പൊന്‍വര്‍ണ്ണൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു.