Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനൊപ്പം മകൾ വിസ്മയ; തരംഗമായി വിഡിയോ

vismaya-mohanlal

ആരാധകർക്കിടയിൽ തരംഗമായി മോഹൻലാലും മകൾ വിസ്മയയും ഒന്നിച്ചുള്ള വിഡിയോ. വിമാനത്താവളത്തിൽ നിന്നും വണ്ടിയിലേക്ക് കയറുന്ന രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. 

വിസ്മയയ്‌ക്കൊപ്പം ലാലേട്ടൻ എയർപോർട്ടിൽ

ഏറെ നാളുകൾക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുളളൊരു വിഡിയോ ആരാധകർക്കു ലഭിക്കുന്നത്. കഴിഞ്ഞ വർഷം മോഹൻലാലും വിസ്മയും ഒന്നിച്ചുള്ളൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത ആളാണ് വിസ്മയ. താരപുത്രിമാരും പുത്രന്മാരും സിനിമയില്‍ ഒരു കൈ നോക്കുന്ന ഈ കാലത്ത്, വിസ്മയ സിനിമകളില്‍ നിന്നെല്ലാം വിട്ടു നടക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പോലും അധികം പ്രത്യക്ഷപ്പെടാറില്ല.