Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി മോഹൻലാൽ

mohanlal-ittimani

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി മോഹൻലാൽ എത്തുന്നു. പുതിയ ചിത്രം ഇട്ടിമാണി മേയ്ഡ് ഇൻ ചൈന എന്ന സിനിമയിലൂടെയാണ് മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കാൻ ഒരുങ്ങുന്നത്. സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ചത് മോഹൻലാൽ തന്നെയാണ്. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. 

‘നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു. "തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണനു ശേഷം 'ഇട്ടിമാണി' എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് "ഇട്ടിമാണി മേയ്ഡ് ഇൻ ചൈന". ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി, ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.’–മോഹൻലാൽ പറഞ്ഞു.

jiby-joju സംവിധായകരായ ജിബിയും ജോജുവും

സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു.