Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാമി ശരണം: അപൂര്‍വ ചിത്രവുമായി മോഹന്‍ലാല്‍

mohanlal-sabarimala

മണ്ഡലകാലത്ത് അയ്യപ്പനോടുള്ള ഭക്തി പ്രകടമാക്കി മോഹൻലാൽ. കൈകൂപ്പി നിൽക്കുന്ന അപൂര്‍വ ചിത്രത്തോടൊപ്പം സ്വാമിശരണം എന്ന കുറിപ്പും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 2015ലാണ് മോഹൻലാൽ അവസാനമായി ശബരിമലയിൽ എത്തിയത്. അന്ന് അമ്മയുടെ രോഗശമനത്തിനായുള്ള പ്രാർഥനകളായിരുന്നു മനസിലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പതിനൊന്ന് വർഷത്തിനു ശേഷമായിരുന്നു അന്ന് മോഹൻലാലിന്റെ മലചവിട്ടൽ. ശബരിമല വിഷയം തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ പുതിയ പോസ്റ്റ്.

mohanlal-sabarimala-1

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണത്തിനായി ബോംബെയിലാണ് മോഹൻലാൽ ഇപ്പോൾ. പുതിയ ചിത്രം ഒടിയൻ അടുത്ത മാസം 14ന് റിലീസ് ചെയ്യും.