ദീപികയെ മുറുകെ ചേർത്ത് 'രക്ഷിച്ച്' രൺവീർ

deepika-ranveer
SHARE

തിരക്കിനിടയിൽ ദീപികയുടെ സംരക്ഷണം രൺവീർ ഏറ്റെടുത്ത കാഴ്ച ആരാധകർക്ക് ഇരട്ടി മധുരമായി. നവദമ്പതികളായി തിരച്ചെത്തുന്ന താരങ്ങളെ സ്വീകരിക്കാൻ നിരവധി ആരാധകരും മാധ്യമങ്ങളുമാണ് മുംബൈ വിമാനത്താവളത്തിൽ കാത്തുനിന്നത്.

സബ്യസാചി ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് സിൽക് സ്യൂട്ടായിരുന്നു ദീപികയുടെ വേഷം. ചുവപ്പും സ്വർണ നിറവും കലര്‍ന്ന ദുപ്പട്ടയും  ദീപിക ധരിച്ചിരുന്നു.  സന്തോഷവാനായി കാണപ്പെട്ട രൺവീർ തന്റെ പതിവ് ചിരി തുടർന്നു. ഓഫ് വൈറ്റിലുള്ള ചുരിദാർ കുർത്തയായിരുന്നു രൺവീറിന്റെ വേഷം. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള ജാക്കറ്റും ധരിച്ചിരുന്നു.

വീട്ടിലെത്തിയ ഇവരുടെ ചിത്രങ്ങൾ ഡിസൈനർ സബ്യസാചി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലെ ലേക് കോമോയിൽ സിന്ധ്, കൊങ്ങിണി ആചാരപ്രകാരം നടന്ന ഇവരുടെ വിവാഹത്തിനും വസ്ത്രങ്ങളൊരുക്കിയത് സബ്യസാചിയായിരുന്നു.

രണ്ട് സത്കാരപരിപാടികളാണ് ദീപികയും രണ്‍വീറും ഒരുക്കുന്നത്. ദീപികയുടെ സ്വദേശമായ ബെംഗളൂരുവിലാണ് ആദ്യത്തേത്. ഇതിനുശേഷം ഡിസംബർ 1ന് മുംബൈയിൽ സത്കാരം സംഘടിപ്പിക്കും. സിനിമാ മേഖലയിലെ സുഹൃത്തുക്കളും പ്രമുഖ വ്യക്തികളും ഈ സത്കാരത്തിൽ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA