Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ നിങ്ങള്‍ ആവശ്യപ്പെട്ട ചിത്രം, വൈകിയതില്‍ ക്ഷമ: ശോഭന

shobhana-mohanlal

മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന താരജോഡികളാണ് മോഹൻലാൽ–ശോഭന. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോഴെല്ലാം ഹിറ്റുകൾ പിറന്നു. ഇന്നും ടെലിവിഷനുകളിൽ ഇരുവരും ഒരുമിച്ചു വന്നാൽ കൺനിറയെ കാണുന്നവരാണ് പ്രേക്ഷകർ. 

എൺപതുകളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയായ ക്ളാസ് ഓഫ് 80 ഒത്തു ചേരലിൽ എല്ലാവരും ചോദിച്ച ചോദ്യമായിരുന്നു മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള ഫോട്ടോ. ആവശ്യത്തോടു ശോഭന മുഖംതിരിച്ചില്ല. വൈകിയാണെങ്കിലും ലാലുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. 

നിങ്ങൾ ചോദിച്ച ചിത്രമിതാ, വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു– എന്ന വാക്കുകളോടെയായിരുന്നു പോസ്റ്റ്. തൊട്ടുപിന്നാലെ ലൈക്കുകളും കമന്റുകളും പ്രവഹിച്ചു. 

രസകരമായ കമന്റുകൾ താഴെ

പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അധികം സന്തോഷo ഈ പിക് കണ്ടപ്പോൾ... നൊസ്റ്റാൾജിയ.. ഇത്രേം നാളായിട്ടും ഈ ജോടിയ്ക്ക് ഒരു റീപ്ലേസ്മെന്റ് കണ്ടെത്താൻ സാധിച്ചിട്ടില്ല..

 

പണ്ട് നിങ്ങളുടെ ' സിനിമ കാണുമ്പോൾ യഥാർത്ഥ ഭാര്യ–ഭർത്താവ് ആണ് നിങ്ങൾ എന്ന് വിച്ചാരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു... ലാലേട്ടൻ ശോഭന ചേച്ചി.. ഒരു രക്ഷയില്ലാട്ടാ..

സുഹാസിനിയുടെ നേതൃത്വത്തിലാണ് ക്ളാസ് ഓഫ് 80 രൂപം കൊണ്ടത്. നാദിയ മൊയ്തു, ശോഭന, ജാക്കി ഷറോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, അംബിക, മേനക, റഹ്മാൻ, ഖുശ്ബു തുടങ്ങി നിരവധി പേർ ഈ വർഷത്തെ ഒത്തുചേരലിനു എത്തിയിരുന്നു. നീലയും വെള്ളയുമായിരുന്നു ഇത്തവണത്തെ ഡ്രസ് കോഡ്.