Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞനുജത്തിയുടെ നൂലുകെട്ടിന് കസവുസാരിയിൽ തിളങ്ങി മീനാക്ഷി ദിലീപ്; ചിത്രങ്ങൾ

meenakshi-dileep-kavya

ദിലീപ്- കാവ്യ മാധവൻ ദമ്പതികളുടെ കുഞ്ഞുമാലാഖയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം ഈ ചിത്രങ്ങളിലൊന്നും മൂത്ത മകൾ മീനാക്ഷിയെ കണ്ടിരുന്നില്ല. എന്നാലിപ്പോൾ കസവു സാരിയുടുത്ത് ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും പുറത്തുവന്നു.

വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിന് പേര് നിർദേശിച്ചതും മീനാക്ഷിയെന്നാണ് അഭ്യൂഹങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നിരുന്നു. കസവുസാരിയിൽ തിളങ്ങിയ കാവ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ‘കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. 28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും, ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ഒരുക്കിയത് ഉണ്ണിയായിരുന്നു.

kavya-madhavan-latest-2
kavya-madhavan-latest-1

കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്.