Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഉയരെ' പറന്ന് അവർ; മോഷൻ ടീസർ എത്തി

asif-parvathy

പാർവതി, ടൊവീനോ തോമസ്, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഉയരെയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. 

ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. വിമാനത്തിൽ നടക്കുന്ന സംഭാഷണ ശകലങ്ങളാണു മോഷൻ പോസ്റ്ററിലുള്ളത്. ആസിഡ് ആക്രമണം അതിജീവിച്ച പല്ലവി എന്ന കഥാത്രമായാണ് പാർവതി ചിത്രത്തിൽ എത്തുക. 

ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണു ചിത്രത്തിന്റെ നിർമാണം. എസ്ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. മുകേഷ് മുരളീധരനാണു ഛായാഗ്രഹണം. റഫീഖ് അഹമ്മദും ഷോബിയും ചേർന്നാണു ചിത്രത്തിന്റെ ഗാനരചന. ഗോപിസുന്ദറാണു സംഗീതം. 

related stories