Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സൂപ്പറും പൗര്‍ണമിയും; സൂപ്പർ ട്രെയിലര്‍

vijay-superum-pournamiyum

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ട്രെയിലര്‍ റിലീസ് ചെയ്തു. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്നർ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ട്രെയിലർ നല്‍കുന്നത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ. സുനില്‍ നിർമിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തില്‍ എത്തുന്നത്.

Vijay Superum Pournamiyum Trailer | Asif Ali | Aishwarya Lekshmi | Jis Joy | New Surya Films

ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിലെ മൂന്നാമത് ചിത്രമാണിത്. ഇതിന് മുമ്പിറങ്ങിയ ബൈസിക്കിള്‍ തീവ്‌സും സണ്‍ഡേ ഹോളിഡേയും മികച്ച വിജയമാണ് നേടിയത്. അതിനാല്‍ തന്നെ ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിസ് ജോയ് തന്നെ.

ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കര്‍, സിദ്ദിഖ് , അജു വര്‍ഗീസ്, അലെന്‍സിയര്‍, ശാന്തി കൃഷ്ണ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. രണദിവയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതവും രതീഷ് രാജ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.