Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിങ്കന്റെ സെറ്റിൽ ദിലീപിനും കാവ്യയ്ക്കും വിവാഹവാർഷികാഘോഷം; വിഡിയോ

Dileep Kavya Madhavan Wedding Anniversary Celebration

പ്രൊഫസർ ഡിങ്കന്റെ സെറ്റിൽ വിവാഹ വാർഷികം ആഘോഷിച്ച് ദിലീപ്. ഡിങ്കന്റെ തായ്‌ലൻഡ് സെറ്റിൽവെച്ചായിരുന്നു അണിയറപ്രവർത്തകർ വിവാഹവാർഷികം ആഘോഷമാക്കി മാറ്റിയത്. റാഫി, സംവിധായകൻ രാമചന്ദ്രബാബു, വ്യാസന്‍ കെ.പി തുടങ്ങിയവർ ദിലീപിനൊപ്പം ആഘോഷത്തിൽ പങ്കെടുത്തു.

മൂന്നുകേക്കുകളാണ് വിവാഹവാർഷികത്തിനായി ദിലീപിന്റെ മുന്നിൽ ഉണ്ടായിരുന്നത്. സെറ്റിലുള്ള എല്ലാവർക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ച് നൽകിയത്. 

dileep-kavya-wedding

കാവ്യ മാധവനും കുഞ്ഞ് മഹാലക്ഷ്മിയും നാട്ടിലാണ്. അടുത്തിടെയായിരുന്നു മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.

രണ്ട് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 

ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് വിദേശത്തായിരിക്കും. പട്ടായ, ബാങ്കോക്ക്, തായ്‍ലൻഡ് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.

പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങൾ. നിർമാണം സനൽ തോട്ടം.

ജാപ്പനീസ്, തായ്‍ലണ്ട് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റർ. തായ‌്‌ലൻഡിൽ നിന്നുള്ള സാങ്കേതികപ്രവർത്തകരും ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. 

ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനി–ശങ്കർ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ദിലീപ് മൂന്നുവേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.