Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ വിഷ്ണു ജി. രാഘവ് വിവാഹിതനായി

vishnu-g-raghav-wedding

നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി. രാഘവ് വിവാഹിതനായി. മീര മോഹൻ ആണ് വധു. നടി കീർത്തി സുരേഷ്, രജിഷ വിജയൻ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തിയിരുന്നു.

2012ല്‍ ഓർക്കുട്ട് ഒരു ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെ അഭിനേതാവായി രംഗത്തെത്തി. ദുൽഖർ നായകനായ തീവ്രം സിനിമയിലെ ഡോ.റോയ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പൊലീസ് മാമൻ, പകിട, സാരഥി എന്നിവയാണ് മറ്റുസിനിമകൾ.

ഭാവനയെ പ്രധാനകഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത ഓപ്പർ യുവർ മൈൻഡ് എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.