Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കറിന്റെ 2.0 ആദ്യദിനം വാരിയത്; കലക്‌ഷൻ റിപ്പോർട്ട് പുറത്ത്

2-ponit-zero-collection

രജനികാന്ത്–ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ബ്രഹ്മാണ്ഡചിത്രം 2.0 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാങ്കേതിക വിദ്യയും കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങളുമടങ്ങിയ ചിത്രം വിഷ്വൽ ട്രീറ്റ് ആണെന്നാണ് റിപ്പോർട്ട്. 2ഡിയിലും ത്രിഡിയിലുമാണ് ചിത്രം റിലീസ് ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കലക്‌ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 61 കോടിയാണ് ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം വാരിയത്. (ബാഹുബലി 2 ആദ്യദിനം ഇന്ത്യയിൽനിന്നും വാരിയത് 121 കോടി) സമീപകാലത്ത് അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഉയർന്ന തുക കൂടിയാണിത്. ട്രെയ്ഡ് അനലിസ്റ്റ് സുമിത് കഡേൽ ആണ് കണക്കുകൾ പുറത്തുവിട്ടത്.

ഈ വർഷത്തെ ആദ്യദിന കലക്‌ഷൻ റെക്കോർഡും 2.0 സ്വന്തമാക്കി. ആമിർഖാന്‍ ചിത്രം തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ ആദ്യദിന കലക്‌ഷൻ 52 കോടിയായിരുന്നു.

തമിഴ്നാട്, കേരളം, കർണാടക,ആന്ധ്ര–തെലങ്കാന എന്നിവടങ്ങളില്‍ നിന്നും 41 കോടി. ഹിന്ദിയിൽ നിന്നും 20 കോടിയും ചിത്രം വാരി.

കേരളത്തില്‍ 450 നു മുകളില്‍ തിയറ്ററുകളിലേക്കായിരുന്നു സിനിമ എത്തിയത്. തിരുവന്തപുരം ഏരീസ് പ്ലക്സിൽ ആദ്യദിനം 27 ഷോകളാണ് പ്രദർശിപ്പിച്ചത്.. അതില്‍ നിന്നും 15.89 ലക്ഷം നേടിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. റിലീസ് ദിവസം 68 ഷോ ആയിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.0 യ്ക്ക് ലഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ആദ്യദിനം 18.02 ലക്ഷമാണ് ഇവിടെനിന്നും ലഭിച്ചത്. കേരളത്തിന്റെ ആകെ കലക്‌ഷൻ തുക പുറത്തുവിട്ടിട്ടില്ല. 

തമിഴ്നാട്ടിൽ മികച്ച സ്വീകാര്യതയാണ് ആദ്യദിനം സിനിമയ്ക്കു ലഭിച്ചത്. അഡ്വാൻസ് ബുക്കിങിൽ തന്നെ കോടികള്‍ വാരിയിരുന്നു.

തമിഴ്നാട്ടിലെ ഒട്ടുമിക്ക തിയറ്ററുകളിലും 2.0 തന്നെയായിരുന്നു പ്രദർശിപ്പിച്ചത്. മൾടിപ്ലക്സുകൾ മുഴുവൻ ഷോയും 2.0 യ്ക്കുവേണ്ടി മാറ്റിവെച്ചു. എസ്പിഐ മൾടിപ്ലക്സ് ഇന്നലെ മാത്രം 110 ഷോയാണ് പ്രദര്‍ശിപ്പിച്ചത്. പിവിആർ–90 ഷോ. എജിഎസ്– 80. രോഹിണി സിനിമാസ്–34. ഐനോക്സ്–34. കാശി ടാക്കീസ്–24. ദേവി–20 ഷോ.

ഏകദേശം 29 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്നും ആദ്യദിനം വാരിയതെന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈയിൽ നിന്നും 2.64 കോടിയും വാരി. 

ബോളിവുഡില്‍ 20 കോടിയാണ് സിനിമയുടെ ആദ്യദിന കലക്‌ഷൻ. കരൺ ജോഹറാണ് ചിത്രം ഹിന്ദിയിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

വിദേശത്ത്

അമേരിക്ക–2 കോടി

ആസ്ട്രേലിയ–58 ലക്ഷം

ന്യൂസിലാൻഡ്–11 ലക്ഷം