Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്ക് ഹണി റോസിന്റെ സർപ്രൈസ്; വേദിയിൽ മോഹൻലാൽ

honey-mohanlal

നടി ഹണി റോസിന്റെ ബിസിനസ്സ് സംരംഭം ‘ഹണി ബാത്ത് സ്ക്രബ്’ ഉദ്ഘാടനം ചെയ്ത് മോഹൻലാൽ. സർപ്രൈസ് ആയായിരുന്നു മോഹൻലാലിന്റെ എൻട്രി. മോഹൻലാൽ ആണ് ഉദ്ഘാടനത്തിനു എത്തുന്നതെന്ന് ചടങ്ങിനെത്തിയവരോട് ഹണി റോസ് പറഞ്ഞിരുന്നില്ല.

ഹണി റോസിന്റെ സ്ക്രബ്ബർ ലോഞ്ച് ചെയ്യാൻ ലാലേട്ടൻ ലുലു മാള് ഇളക്കി മറിച്ച് എത്തിയപ്പോൾ !!

‘ഇങ്ങനെയൊരു കാര്യം അദ്ദേഹത്തെ അറിയിച്ചപ്പോൾ തിരക്കുകളൊക്കെ മാറ്റിവെച്ച് വരാൻ തയാറാകുകയായിരുന്നു. അതൊരു ദൈവാനുഗ്രഹമാണെന്നെ പറയാൻ കഴിയൂ. സത്യം പറഞ്ഞാൽ എന്തുപറയണമെന്ന് അറിയില്ല.’–മോഹന്‍ലാലിനെക്കുറിച്ച് ഹണി റോസ് പറഞ്ഞു.

ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് ഇരുപത് വര്‍ഷമായി  രാമച്ചം ഉപയോഗിച്ചു കൊണ്ടുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉത്പാദന രംഗത്തുണ്ട്. അമ്മ റോസ് തോമസാണ് ബിസിനസ്സ് നോക്കി നടത്തിയിരുന്നത്. ബാത്ത് സ്‌ക്രബിനൊപ്പം സിന്തറ്റിക്ക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്..

‘എന്നെ അഭിനേതാവ് ആയാണ് എല്ലാവർക്കും അറിയൂ. എന്നാൽ ബിസിനസ്സ് രംഗത്ത് ഞങ്ങൾ നേരത്തെ തന്നെ വന്നിരുന്നു. ‘ഹണി ബാത്ത് സ്ക്രബെർ’ എന്നത് കുറച്ച് വർഷങ്ങളായി ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ്സ് ആണ്.’ 

‘സ്കിൻ കെയ്റുമായി ബന്ധപ്പെട്ട് ഒത്തിരി ഉത്പന്നങ്ങൾ മാർക്കറ്റില്‍ ലഭ്യമാണ്. എന്നോടുപലരും ചോദിക്കാറുണ്ട്, എന്താ ഈ സ്കിന്നിന്റെ രഹസ്യമെന്ന്. ഞാൻ തന്നെയാണ് ഇതിന്റെ പ്രധാനമോഡലെന്ന് ധൈര്യമായി പറയാൻ സാധിക്കും. വർഷങ്ങളായി ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെ. രാമച്ചത്തിന്റെ സ്ക്രബറിന് 65 രൂപയും സിന്തറ്റിക്ക് സ്ക്രബറിന് 58 രൂപയുമാണ്. ആറുമാസം ഉപയോഗിക്കാം. അതാണ് മറ്റൊരു ഗുണം.’–ഹണി പറഞ്ഞു.