Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാമത് ഇൻഡിവുഡ് ഫിലിം കാർണിവൽ; രഞ്ജി പണിക്കർ മികച്ച നടൻ

ranji-panicker-award

നാലാമത് ഇൻഡിവുഡ് ഫിലിം കാർണിവലിന്  ഹൈദരാബാദിൽ ഉജ്വലതുടക്കം. ഇൻഡിവുഡ് അക്കാദമി  അവാർഡ് നേട്ടത്തിൽ മലയാളസിനിമ മുന്നിൽ. മികച്ച നടൻ - രഞ്ജി പണിക്കർ (സിനിമ ഭയാനകം), മികച്ച നടി- കീർത്തി സുരേഷ് (സിനിമ- മഹാനടി, തെലുങ്ക്).   മികച്ച സഹനടിമാർക്കുള്ള അവാർഡ്  സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ച സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി എന്നിവർ നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ ഏറ്റുവാങ്ങി. 

മികച്ച കുട്ടികളുടെ ചിത്രം- ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞുദൈവം. 

മികച്ച ഛായാഗ്രഹണം- ലിറ്റിൽ സ്വയംപ് (ചിത്രം- പറവ)

മികച്ച ശബ്ദമിശ്രണം-  ജസ്റ്റിൻ ജോസ് (ചിത്രം- പദ്മാവത്,  ഹിന്ദി)

മികച്ച സംഗീത സംവിധാനം- റെക്സ് വിജയൻ(ചിത്രം- മായാനദി )

മികച്ച സംവിധായനുള്ള ഇൻഡിവുഡ് അക്കാദമി അവാർഡ് രാജ്കുമാർ ഹിറാനി നേടി(ചിത്രം-സഞ്ജു, ഹിന്ദി)

ഇന്ത്യൻ സിനിമയെ രാജ്യാന്തരനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫിലിം കാർണിവൽ ഷെയ്ക്ക്   സാലം ബിൻ സുൽത്താൻ ബിൻ സാകർ അൽകാസിമി ഉദ്ഘാടനം ചെയ്തു. ഹോളിവുഡ് സംവിധായകനും ഇൻഡിവുഡ് പ്രൊജക്ടിന്റെ സ്ഥാപക ഡയറക്ടറുമായ സോഹൻറോയ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സിനിമാരംഗം ഇനിയും ഏറെ മേഖലകളിലേക്ക് പന്തലിക്കാനുണ്ട്. ലോകമാകെ  സിനിമാ വിതരണശൃംഖല ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണ് ഇൻഡിവുഡ്.  

ranji-panicker-award-1

ഇൻഡിവുഡ് ടാലന്റ് ഹണ്ടിലൂടെ  യുവകലാകാരൻമാർക്ക്  സിനിമയിലേക്ക് എത്തിപ്പെടാനുള്ള അവസരം ലഭിക്കുന്നു. 10 ബില്യൻ യുഎസ് ഡോളർ പ്രൊജക്ട് എന്ന ആശയം മുൻനിർത്തി ഇന്ത്യയിലെ സിനിമാസംരംഭകരെ കോർത്തിണക്കുകയാണ് ഇൻഡിവുഡിന്റെ ലക്ഷ്യമെന്നു സോഹൻ റോയ് പറയുന്നു. 

റഷ്യൻ, ഇറാനിയൻ സംവിധായകരും അഭിനേതാക്കളും പങ്കെടുക്കുന്ന അലിഫ് -ഓൾ ലൈറ്റ്സ് ഇന്ത്യ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അൻപതു രാജ്യങ്ങളിൽനിന്നുള്ള നൂറോളം ചിത്രങ്ങൾ ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു.