Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേതുലക്ഷ്മിക്ക് സാന്ത്വനത്തിന്റെ ആദ്യ സ്പർശവുമായി നിർമാതാവ് നൗഷാദ് ആലത്തൂർ

noushad-selthulakshmi

വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച നടി സേതുലക്ഷ്മിക്ക് സ്വാന്തനവുമായി നിർമാതാവ് നൗഷാദ് ആലത്തൂർ. ചികിൽസച്ചെലവിലേക്ക് 25000 രൂപ ആദ്യ ധനസഹായം നൽകിയ അദ്ദേഹം, പുതിയ സിനിമയിൽ സേതുലക്ഷ്മിക്ക് ഒരു വേഷവും നൽകി.

തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപാപ്പ , ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ നിർമാതാവും സാമൂഹിക പ്രവർത്തകനുമാണ് നൗഷാദ് ആലത്തൂർ. അദ്ദേഹം നിർമിക്കുന്ന പുതിയ ചിത്രം വൈറൽ 2019 ലാണ് സേതുലക്ഷ്മിയും ഭാഗമാകുക.

നൗഷാദ് ആലത്തൂരിന്റെ പ്രവൃത്തി സിനിമാരംഗത്തും പുറത്തുമുള്ളവർക്കു പ്രചോദനമാകുമെന്നും അങ്ങനെ ചികിൽസയ്ക്കാവശ്യമായ തുക ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

related stories