Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാതെ ഒരു ക്ലിക്ക്; മഡോണയുടെ പ്രതികരണം

madonna-candid

പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ചർച്ചാവിഷയം. നടി അറിയാതെ എടുത്തൊരു ചിത്രം, ചിത്രം പകർത്തിയത് ആരെന്ന് മഡോണയ്ക്കും അറിയില്ല. ആ ഫോട്ടോ മനോഹരമായെന്നു മാത്രമല്ല മഡോണയ്ക്കും ഒരുപാട് ഇഷ്ടമായി.

'ഈ ഫോട്ടോ എടുത്തവര്‍ക്ക് നന്ദി.. എന്റെ അമ്മയ്ക്ക് ഈ ചിത്രം വളരെ ഇഷ്ടപ്പെട്ടു' –ഇങ്ങനെയൊരു അടിക്കുറിപ്പ് നൽകിയായിരുന്നു മോഡണ ചിത്രം പങ്കുവെച്ചത്.

ഫോട്ടോ എന്തായാലും ആരാധകരും ഏറ്റെടുത്തു. സുന്ദരിയായിട്ടുണ്ടെന്നും മനോഹരമായ ക്ലിക്ക് ആണെന്നുമാണ് ചിത്രത്തിന് ലഭിക്കുന്ന അഭിപ്രായങ്ങൾ.

madonna-candid-1

നടൻ വിഷ്ണു ജി. രാഘവിന്റെ വിവാഹച്ചടങ്ങിനെത്തിയപ്പോൾ ആരോ എടുത്ത ചിത്രമാണിത്. മരിയ ടിയ മരിയയാണ് മഡോണയുടെ ഈ വേഷം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ആസിഫ് അലി നായകനായി എത്തിയ ഇബ്‌ലിസിലാണ് മഡോണയെ അവസാനമായി കണ്ടത്. പ്രേമത്തിനുശേഷം ദിലീപിന്റെ കിങ് ലയർ ഉൾപ്പടെ രണ്ടു മലയാളചിത്രങ്ങളില്‍ മാത്രമാണ് നടി നായികയായി എത്തിയത്. 

നിലവില്‍ കൊടിഗോബ്ബ 3 എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മഡോണ. മഡോണയുടെ ആദ്യ കന്നഡ സിനിമയാണിത്. കൊമ്പ് വച്ച സിങ്കം ഡാ എന്ന തമിഴ് ചിത്രമാണ് മറ്റൊരു പ്രോജക്ട്.