Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർബ്സ് പട്ടികയുടെ കോടിപതിയിൽ ഒന്നാമൻ സൽമാൻ; വരുമാനത്തിൽ പ്രിയങ്ക ചോപ്രയ്ക്കൊപ്പം മമ്മൂട്ടി

salman-mammootty-priyanka

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍  ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. സൽമാൻ ഖാൻ ആണ് പട്ടികയിൽ ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയിൽ സൽമാൻ ഒന്നാമതാകുന്നത്.

253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന്റെ സമ്പാദ്യം. (കഴിഞ്ഞ ഒക്ടോബർ ഒന്നുമുതൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള കാലയളവ്) നടന്മാർക്ക് വെല്ലുവിളിയായി ഇത്തവണ ക്രിക്കറ്റ് താരം രണ്ടാമതെത്തി എന്നതാണ് ഈ വർഷത്തെ പ്രത്യേകത. 228.09 കോടിയുമായി വിരാട് കോഹ്‍‌ലിയാണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാർ (185 കോടി) മൂന്നാമത്.

ഈ കാലയളവിൽ റിലീസ് ഒന്നുമില്ലാതിരുന്നതിനാൽ ഷാരൂഖ് ഖാൻ (56 കോടി) പതിമൂന്നാം സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടു. പരസ്യവരുമാനത്തിൽ നിന്നുംമാത്രം ലഭിച്ച വരുമാനമാണ് അധികവും. കഴിഞ്ഞ വർഷം 170 കോടി സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്.

അതുപോലെ തന്നെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്ര (2017ൽ 68 കോടി) ഈ വർഷം 18 കോടി വരുമാനവുമായി 49ാം സ്ഥാനത്തെത്തി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും 18 കോടി സമ്പാദ്യവുമായി പ്രിയങ്കയ്ക്കൊപ്പമുണ്ട്.

പട്ടികയിൽ ഇടംനേടിയ പതിനഞ്ച് താരങ്ങൾ തെന്നിന്ത്യയിൽ നിന്നാണ്. കേരളത്തിൽ നിന്നും മമ്മൂട്ടി മാത്രം. 66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആർ. റഹ്മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ.

50 കോടിയുമായി രജനികാന്ത് 14ാമത്. പവൻ കല്യാൻ (31.33 കോടി) 24ാമത്.30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്താണ്. 28 കോടിയുമായി ജൂനിയർ എൻടിആർ 28ാമതും 26 കോടി സമ്പാദ്യവുമായി വിക്രം 29ാമതുമാണ്.

മഹേഷ് ബാബു (24.33 കോടി) 33ാം സ്ഥാനത്തെത്തിയപ്പോൾ 23.67 കോടിയുമായി സൂര്യ തൊട്ടുപിന്നിലെത്തി. വിജയ് സേതുപതിയുടെ മുന്നേറ്റമാണ് എടുത്തുപറയേണ്ടത്. 36ാംസ്ഥാനത്തുള്ള നാഗാർജുനയെ (22 കോടി) പിന്നിലാക്കി 23.67 കോടിയുമായി 34ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയ്ക്കൊപ്പമെത്തി.

നടിമാരിൽ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോൺ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചിൽ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക. മഹേന്ദ്രസിങ് ധോനിയാണ് അഞ്ചാമത്. (101.77 കോടി). നടിമാരിൽ ദീപികയ്ക്കു പിന്നിൽ പന്ത്രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും (58.83 കോടി) 45.83 കോടിയുമായി അനുഷ്ക ശർമ 16ാം സ്ഥാനത്തുമാണ്. പി.വി സിന്ധു 20ാംസ്ഥാനം ( 36.5കോടി). കത്രീന (33.67 കോടി) 21ാം സ്ഥാനത്തും.

ആറാമത് ആമിർ ഖാൻ (97.5 കോടി). 7. അമിതാഭ് ബച്ചൻ (96.17 കോടി). 8. രൺവീർ സിങ്(84.67 കോടി). 9. സച്ചിൻ തെൻഡുൽക്കർ (80 കോടി). കഴിഞ്ഞ വർഷം ആദ്യപത്തിൽ സച്ചിൻ ഇടംനേടിയിരുന്നു. 74 കോടിയുമായി അജയ് ദേവ്ഗൺ പത്താമത്. 

ഹൃതിക് റോഷൻ (19.56 കോടി), ജോൺ എബ്രഹാം (19.3 കോടി), ധനുഷ് (17.25 കോടി), ഷാഹിദ് കപൂർ (17.17 കോടി), ഐശ്വര്യ റായി (16.83 കോടി), അല്ലു അര്‍ജുൻ )15.67 കോടി), നയൻതാര (15.17 കോടി), കമൽഹാസൻ (14.2 കോടി). തെന്നിന്ത്യയിൽ ഫോർബ്സ് പട്ടികയിൽ ഇടംനേടിയ ഒരേയൊരു നടിയും നയൻതാരയാണ്.

related stories