രാക്ഷസൻ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ; വി‍ഡിയോ

ratsasan-movie-detailing
SHARE

സിനിമയുടെ ഭാഷയും വ്യാകരണവും ശ്രദ്ധിക്കുന്നവർക്കിടയിൽ പാഠപുസ്തകമായി കണക്കാക്കുന്ന സിനിമയായിരുന്നു രാക്ഷസൻ. തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന സസ്പെൻസ് ത്രില്ലർ. കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പുതുമയില്ലെങ്കിലും സംവിധായകൻ രാംകുമാറിന്റെ പുതുമയുള്ള അവതരണം രാക്ഷസനെ അതിഗംഭീരമാക്കി.

Hidden Details in Ratsasan

ഇപ്പോഴിതാ രാക്ഷസൻ സിനിമയിൽ സംവിധായൻ ഉപയോഗിച്ചിരിക്കുന്ന സൂക്ഷമത വിലയിരുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പടെയുള്ള സൂക്ഷ്മമായ കാര്യങ്ങൾ അതിന്റെ താളംതെറ്റാതെ സംവിധായകൻ കൃത്യമായി ഉപയോഗിക്കുന്നു.

സാധാരണയായി സിനിമയിൽ എവിടെയെങ്കിലുമൊക്കെ ചില അബദ്ധങ്ങൾ സംഭവിച്ചേക്കാം. എന്നാൽ രാക്ഷസൻ സിനിമയെ കീറിമുറിച്ച് പരിശോധിച്ചിട്ടും ഇവർക്ക് അങ്ങനെയൊരു അബദ്ധം കണ്ടുപിടിക്കാനായില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA