Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മിഷണറായി പാഷാണം ഷാജി; ‘ബെഹ്റ’ ലുക്കെന്ന് പ്രേക്ഷകർ

pashanam-shaji-behra

കേരളപൊലീസിന്റെ തലപ്പത്ത് നിയമിതനായ ലോക്നാഥ് ബെഹ്റയെ കാണുമ്പോൾ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുണ്ടോ? മിമിക്രിയിൽ നിന്നു സിനിമാരംഗത്തെത്തിയ പാഷാണം ഷാജിയുമായി ചെറിയൊരു രൂപസാദൃശ്യ‌ം ബെഹ്റയ്ക്കുണ്ടെന്ന് ചിലർ കണ്ടെത്തിയിരുന്നു. അത് സമൂഹമാധ്യമങ്ങളിൽ വൈറലകാകുകയും ചെയ്തു. ഇപ്പോഴിതാ പാഷാണം ഷാജി പുതിയ ചിത്രത്തിൽ പൊലീസ് കമ്മിഷണറായി എത്തുന്നു. ബെഹ്റയോടെ ഏറെ സാമ്യമുളള ലുക്കിലാകും താരം എത്തുക.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ക്യാംപസ് ചിത്രത്തിലാണ് കമ്മീഷണർ പരശുനാഥ് ആയി പാഷാണം ഷാജി എത്തുന്നത്. സമൂഹമാധ്യമത്തിലൂടെ ചിത്രത്തിലെ സ്റ്റിൽസ് പുറത്ത് വിട്ടപ്പോൾ തന്നെ പാഷാണം ഷാജിയുടെ കഥാപാത്രത്തിന് ബെഹ്റയുമായുള്ള സാമ്യം ഏറെ ചർച്ച ആയിരുന്നു.

പാഷാണം ഷാജിയുമായി സാമ്യമുളള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് ലോക്നാഥ് ബെഹ്റ നേരത്തെ മനോരമയുമായുളള അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ബെഹ്റയുടെ വാക്കുകൾ– ‘എന്നെ അനുകരിക്കുന്ന മിമിക്രിക്കാരനെ അറിയാം.  മകന് മലയാളഭാഷയൊന്നും അത്ര വശമില്ല. എന്നാൽ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവൻ പറയാറുണ്ട് പപ്പയെ പോലുള്ള ഒരാളെ യൂട്യൂബിൽ കണ്ടുവെന്ന്. അത് ആരാണെന്നൊന്നും അവന് അറിയില്ല. അത് കേൾക്കുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കും.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.