Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിൽ എത്തിയ പൃഥ്വിയെ അദ്ഭുതപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ

prithvi-russia

ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട് റഷ്യയിലാണ് പൃഥ്വിരാജ്. റഷ്യയിലെത്തിയ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകർക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം. 

രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നതാണ് പൃഥ്വിരാജ്. ഹോട്ടലിൽ അദ്ദേഹത്തെ വരവേറ്റത് ഒരാരാധകനും. 

prithvi-russia-1

പൃഥിയുടെ കുറിപ്പ് ഇങ്ങനെ:  ''പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്നത്തിനു ശേഷം,ഞങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്, ‘ഞാനും ഭാര്യയും ‘കൂടെ’യുടെ ആരാധകരാണ്’. അയാള്‍ എങ്ങനെയാണ് ‘കൂടെ’ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു''.‌‌‌

ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. പാര്‍വതി, നസ്രിയ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം കുടുംബബന്ധങ്ങളുടെ കഥയാണ് പറഞ്ഞത്. വിവാഹശേഷം നസ്രിയ തിരിച്ചെത്തിയ സിനിമ , പൃഥ്വിയുടെ നൂറാമത്തെ സിനിമ എന്നീ പ്രത്യേകതകളും കൂടെയ്ക്കുണ്ട്.