വിമലിന്റെ അഡൽറ്റ് കോമഡി ചിത്രം; പ്രമൊ ട്രെയിലർ

vimal-adult-movie
SHARE

തമിഴില്‍ നിന്നും മറ്റൊരു അഡൽറ്റ് കോമഡി ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. വിമൽ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു. ചിത്രം ഡിസംബർ ഏഴിനു റിലീസ് ചെയ്യും. ആശ്ന സവേരിയാണ് നായിക. എ സർട്ടിഫിക്കറ്റുള്ള സിനിമയുടെ പ്രമൊ ട്രെയിലറിലും ദ്വയാർഥ പ്രയോഗങ്ങളും രംഗങ്ങളും കാണാം.

Ivanukku Engaiyo Macham Iruku - Moviebuff Sneak Peek | Vimal, Ashna Zaveri

എന്നാൽ ട്രെയിലറിന് താഴെ വിമർശനവുമായി തമിഴ് പ്രേക്ഷകര്‍ എത്തുന്നുണ്ട്. തമിഴ് സിനിമ ഇപ്പോൾ മികച്ച സിനിമകളുമായി മുന്നേറുമ്പോൾ ഇതുപോലുള്ള വൃത്തികെട്ട സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകർ പറയുന്നു. ഈ ചിത്രത്തോടെ വിമൽ തന്റെ പേര് കളയുമെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.

Evanukku Engayo Matcham Irukku - Moviebuff Sneak Peek 2

നടി ഷംന കാസിമും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആനന്ദ് രാജ്, മൻസൂർ അലിഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ. എ. ആർ. മുകേഷ് സംവിധാനം. ഹര ഹര മഹാദേവകി, ഇരുട്ട് അറയില്‍ മുരട്ടുകുത്ത് എന്നീ അഡൽറ്റ് കോമഡി ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയായിരുന്നു തമിഴകത്ത് ലഭിച്ചത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA