Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവണപ്രഭുവിലെ ‘ഗപ്പ്’ കിട്ടിയ ആ തല്ലിന് പിന്നിൽ പീറ്റർ ഹെയ്ൻ

ravanaprabhu-peter-hein

രാവണപ്രഭുവിൽ സിദ്ധിക്കിന്റെ പൊലീസ് കഥാപാത്രം മോഹൻലാലിനെ മെരുക്കാൻ സ്വയം ഇറങ്ങുമ്പോൾ, ഇടിവാങ്ങുന്ന രംഗം മലയാളിക്ക് മറക്കാനാകില്ല. 'ഗപ്പ് ഒന്നും കിട്ടിയില്ല' എന്ന ഡയലോഗും മോഹന്‍ലാലിന്‍റെയും സിദ്ദീഖിന്‍റെയും തകര്‍പ്പന്‍ ആക്‌ഷൻ രംഗങ്ങളും ഇന്നും കയ്യടി നേടുന്നതാണ്. ഈ രംഗത്തെ പറ്റി പ്രേക്ഷകർക്ക് ഇതുവരെ അറിയാത്ത കാര്യമാണ് കഴിഞ്ഞ ദിവസം സിദ്ധിഖ് വെളിപ്പെടുത്തിയത്.

Raavanaprabhu | Mohanlal And Sidhique Fighting In Public Road

‘അന്ന് പീറ്റര്‍‌ ഹെയ്ന്‍ ഇത്ര ബ്രഹ്മാണ്ഡ‍ മാസ്റ്ററായിട്ടില്ല. പലരുടെയും അസിസ്റ്റന്‍റായിരുന്നു. ആ സീന്‍ എങ്ങനെ എടുത്തെന്നും എത്ര എളുപ്പത്തില്‍ തീര്‍ന്നുവെന്നും എനിക്കറിയില്ല..’ സിദ്ദീഖ് പറഞ്ഞു. അതെന്‍റെ തുടക്കമായിരുന്നുവെന്ന് പീറ്റര്‍ ഹെയ്നും പറഞ്ഞു. 

ഒടിയൻ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി ദുബായിൽ എത്തിയപ്പോള്‍ ദുബായിലെ ഒരു റേഡിയോക്ക് മഞ്ജു വാരിയര്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഈ കാര്യം പറഞ്ഞത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ അഭിനയിച്ച് രാവണപ്രഭു 2001ലാണ് പുറത്തിറങ്ങിയത്. രാവണപ്രഭുവിനായി കനല്‍ കണ്ണനാണ് ആക്‌ഷന്‍ ഒരുക്കിയത്.

തിരക്കഥാകൃത്ത് രഞ്ജിത്തിന്‍റെ ആദ്യസംവിധാന സംരംഭം. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ രാവണപ്രഭു നിർമ്മിച്ച ആന്റണി പെരുമ്പാവൂർ തന്നെയാണ് ഒടിയന്റെ നിർമാതാവ്. പീറ്റർ ഹെയ്നാണ് ഒടിയന്റെയും ഫൈറ്റ് കൊറിയോഗ്രാഫർ.