Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുംകൽപിച്ച് പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ്ലുക്ക്

ERUPATHIYONNAM-NOOTTANDU

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. മോഹൻലാല്‍ ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്.

പ്രണവിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ആണ് പോസ്റ്ററിലെ പ്രധാനആകർഷണം. കോട്ടും സ്യൂട്ടും ധരിച്ച് കൂളിങ് ഗ്ലാസിൽ തകർപ്പൻ ഗെറ്റപ്പിലാണ് പ്രണവ് എത്തുന്നത്. സിനിമ ആക്​ഷൻ എന്റർടെയ്നർ ആയിരിക്കുമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തം.

‘നോട്ട് എ ഡോൺ സ്റ്റോറി’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ എങ്കിലും പോസ്റ്ററില്‍ കരുതിവെച്ചിരിക്കുന്ന ചില രഹസ്യങ്ങള്‍ ആരാധകരിലും പല ചോദ്യങ്ങൾ അവശേഷിപ്പിക്കുമെന്ന് തീർച്ച.

ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻമുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്‍ന്‍ ആക്​ഷൻ കൈകാര്യം ചെയ്യുന്നു. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.

മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്‌ഷന് ഒപ്പം റൊമാൻസിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.