Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ ആദ്യദിന ടിക്കറ്റ് സ്വന്തമാക്കാം; മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു

antony-odiyan

മലയാള സിനിമാലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയൻ’ സിനിമാ താരങ്ങൾക്കൊപ്പം കാണാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. ഒടിയൻ സിനിമയുമായി ബന്ധപ്പെട്ട മൂന്നുചോദ്യങ്ങൾ അടങ്ങിയ പ്രത്യേക വെബ്സൈറ്റ് ആണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്ന് നിർവഹിച്ചു.

വെബ്സൈറ്റിൽ തന്നിരിക്കുന്ന ചോദ്യങ്ങളിൽ നിന്നും ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒടിയന്റെ സ്പെഷൽ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്. ഒടിയൻ റിലീസ് ചെയ്യുന്ന 14ാം തിയതി കൊച്ചി ലുലു മാളിലെ പിവിആർ സ്ക്രീനിലായിരിക്കും പ്രദർശനം. ചുങ്കത്ത് ജ്വലറിയും മനോരമ ഓൺലൈനും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

റിലീസിന് ആഴ്ചകൾക്കു മുമ്പേ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരുന്നു. അടുത്ത ഒരാഴ്ചയിലേയ്ക്കുള്ള ബുക്കിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. നാല് ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്ത് പുറത്തിറങ്ങുന്ന ചിത്രം 37 രാജ്യങ്ങളിലാണ് റിലീസിനെത്തുന്നത്. 

antony-odiyan-1

മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ റെക്കോര്‍ഡ് റിലീസ് ആകും ഒടിയന്റേത്. ചിത്രം പ്രി–റിലീസ് ബിസിനസ്സിൽ നൂറുകോടി കലക്‌ഷൻ നേടിയെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം.