Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയന്‍ വിവാദത്തിന് പിന്നില്‍ ആരാണെന്ന് ചോറുണ്ണുന്നവന് മനസ്സിലാവും: വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

manju-bhagyalakshmi

ഒടിയന്‍ രണ്ടു തവണ കണ്ടെന്നും വിമർശനങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭാഗ്യലക്ഷ്മി. നല്ല സിനിമയാണെങ്കിൽ വിജയിക്കുമെന്നും വിമർശനങ്ങൾക്ക് മ‍ഞ്ജു വാരിയർ മറുപടി പറയേണ്ടിതല്ലെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

'അതിന് പേര് വിമർശനം എന്നല്ല, വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?....ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും, എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും.. പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാരിയർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്? മഞ്ജു എന്തിനാണ് മറുപടി പറയുന്നത്? ഇതിന് ആരും മറുപടി പറയേണ്ടതില്ല...ആദ്യത്തെ ആക്രമണം മാത്രമാണിത്, നല്ല സിനിമയാണെങ്കിൽ വിജയിക്കും..സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ...''. ഭാഗ്യലക്ഷ്മി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

''ഒരു ഹർത്താൽ തകർക്കാനുളള അത്രയും ഫാൻസ് ഉളള ആളാണ് മോഹൻലാൽ എന്ന അതുല്യ നടൻ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് ഒടിയൻ എന്ന സിനിമ ഇറങ്ങിയ ദിവസം. നല്ലതും ചീത്തതുമായ എത്രയോ സിനിമകൾ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്. അപ്പോൾ തന്റെ സിനിമ മോശമാണെങ്കിൽ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂർണമായും മോഹൻലാലിനാണ്.. കാരണം അദ്ദേഹം ഈ സിനിമയുടെ നിർമാതാവു കൂടിയാണ്..

പിന്നെ,വ്യത്യസ്ഥ സാഹചര്യങ്ങളിൽ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല. മോഹൻലാൽ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് ഒടിയൻ എന്നാണ് എന്റെ അഭിപ്രായം. ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.

സിനിമ കാണാത്തവർ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും. ഇതൊരു ഗൂഢാലോചനയുടെഭാഗമാണെന്ന്. മലയാള സിനിമയിൽ മോശം സിനിമകൾ വന്നിട്ടില്ലേ? എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകൾ ഇറങ്ങിയിട്ടില്ലേ ? മോഹൻലാലിന്റെ മോശം സിനിമകൾ ഇറങ്ങിയിട്ടില്ലേ? സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം..

അതിന് പേര് വിമർശനം എന്നല്ല, വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?....ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും, എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും.. പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാരിയർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്? മഞ്ജു എന്തിനാണ് മറുപടി പറയുന്നത്? ഇതിന് ആരും മറുപടി പറയേണ്ടതില്ല. ആദ്യത്തെ ആക്രമണം മാത്രമാണിത്, നല്ല സിനിമയാണെങ്കിൽ വിജയിക്കും..സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ...''