Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുദിവസം; 50 കോടി ക്ലബില്‍ ഒടിയൻ

odiyan-50-crore

റിലീസ് ചെയ്ത് മൂന്നുദിവസങ്ങൾക്കുള്ളിൽ അറുപതുകോടി വാരിക്കൂട്ടി ഒടിയൻ. ഒടിയന്റെ ഔദ്യോഗിക പേജിലൂടെയാണ് കണക്കുവിവരങ്ങൾ പുറത്തുവിട്ടത്. സിനിമയുടെ ആഗോള കലക്‌ഷനാണിത്.

ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബിൽ ഇടംനേടുന്ന ചിത്രമെന്ന റെക്കോർഡും ഒടിയൻ സ്വന്തമാക്കി. റിലീസ് ചെയ്ത ആദ്യ ദിനം ചിത്രം ഇന്ത്യയിൽ നിന്നും വാരിയത് 16.48 കോടി രൂപയായിരുന്നു. ആഗോള കലക്‌ഷൻ 32.99 കോടിയും

അമ്പത് കോടി ക്ലബിൽ ഇടംപിടിച്ച മറ്റു മലയാളസിനിമകൾ (അതാത് സിനിമകളുടെ ഔദ്യോഗിക പേജുകളില്‍ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്)

രാമലീല

മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ

എസ്ര

ടു കൺട്രീസ്

എന്നു നിന്റെ മൊയ്ദീൻ

പ്രേമം

ഒപ്പം

ദൃശ്യം

ഗ്രേറ്റ്ഫാദർ

കായംകുളം കൊച്ചുണ്ണി 

പുലിമുരുകൻ

വി.എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഒടിയന് ദേശീയ പുരസ്കാരജേതാവായ ഹരികൃഷ്ണനായിരുന്നു തിരക്കഥ എഴുതിയത്. മോഹൻലാൽ–മഞ്ജു വാരിയർ ജോഡികളുടെ അഭിനയപ്രകടനം തന്നെയാണ് ഒടിയന്റെ ആകർഷണം.

ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിട്ടത്. പ്രി–റിലീസ് ബിസിനസ്സില്‍ ചിത്രം നൂറുകോടി സ്വന്തമാക്കിയതായി ശ്രീകുമാർ മേനോൻ വെളിപ്പെടുത്തിയിരുന്നു.